ആ തീരുമാനം തെറ്റായിരുന്നു; ഒടുവില്‍ കുറ്റസമ്മതവുമായി വിരാട് കോലി
ലണ്ടന്‍: ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ പിച്ചിനെക്കുറിച്ചുള്ള പഠനം അനിവാര്യമാണ്. അതുകൊണ്ട് തന്നെയാകണം ഇംഗ്ലണ്ടില്‍ തങ്ങളുടെ പോരാട്ടം 22 യാര്‍ഡ് പിച്ചിനോട് കൂടിയാണെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞതും. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ താഴെയുള്ള പിച്ച് മാത്രം കണ്ടപ്പോള്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ തലയ്ക്ക് മുകളിലെ ആകാശം കൂടി ശ്രദ്ധിച്ചു. അതിന്റെ ഫലം ഇംഗ്ലണ്ട് നാല് ദിവസം കൊണ്ട് കൊയ്‌തെടുത്തു.
ലണ്ടനിലെ കാലവസ്ഥ അനുസരിച്ച് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് വിരാട് കോലി വ്യക്തമാക്കി. രണ്ട് മുന്‍നിര പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ഇഷാന്ത് ശര്‍മ്മയും, മുഹമ്മദ് ഷമിയും. ഉമേഷ് യാദവിനെ പുറത്തിരുത്തി കുല്‍ദീപ് യാദവിനെ ടീമിലെടുത്തു.

സ്പിന്നര്‍മാര്‍ പരാജയം, പേസര്‍മാര്‍ തിളങ്ങി
ഒന്‍പത് ഓവറില്‍ 44 റണ്‍ നല്‍കി കുല്‍ദീപ് വിക്കറ്റൊന്നും നേടാതെ മടങ്ങിയപ്പോള്‍ സ്പിന്‍ പങ്കാളിയായ അശ്വിന്‍ 17 ഓവര്‍ എറിഞ്ഞിട്ടും ഫലം കണ്ടില്ല. മറുവശത്ത് പേസ് താരങ്ങള്‍ തങ്ങള്‍ക്കുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി. സ്വിങ്ങും, സീമും ലഭിച്ച അന്തരീക്ഷത്തില്‍ ഷമി മൂന്നും, ഇഷാന്ത് ഒരു വിക്കറ്റും നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറുടെ റോളില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കാലാവസ്ഥ ഇന്ത്യയെ തിരിച്ചടിച്ചു
കാലാവസ്ഥയാണ് ഇന്ത്യക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയത്. മൂന്നാം ദിനം ബോള്‍ ചെയ്യാനെത്തുമ്പോള്‍ മഴ മാറി വെയിലെത്തി. ഇതോടെ സ്വിങ് കുറയുകയും, സ്പിന്നിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയുമായി. മത്സരത്തിന് മുന്‍പ് തീരുമാനിച്ച ടീം കോമ്പിനേഷന്‍ തിരിഞ്ഞ് കുത്തി, കാലാവസ്ഥ തീര്‍ത്തും പ്രവചനാതീതമായിരുന്നു. അടുത്ത മത്സരത്തില്‍ ഇത് തിരുത്താനുള്ള അവസരമുണ്ട്, വിരാട് കോലി മത്സരത്തിന് ശേഷം വ്യക്തമാക്കി.

സ്പിന്നര്‍മാര്‍ ഇം്ഗ്ലണ്ട് ബാറ്റിങ്ങിനെ തുണച്ചു
നാലാം പേസ് ബൗളറില്ലാതെ പോയതില്‍ ഇന്ത്യക്ക് വലിയ വില നല്‍കേണ്ടി വന്നു. ഷമി, ഇഷാന്ത്, പാണ്ഡ്യ എന്നിവര്‍ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിഞ്ഞ് ക്ഷീണിതരായി. സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. 131ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് കളിക്കാന്‍ എളുപ്പത്തിന് സ്പിന്നര്‍മാരെ നല്‍കുകയായിരുന്നു ഇന്ത്യ ചെയ്തത്.

കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുന്നു
പേസറെ ഒഴിവാക്കി സ്പിന്നറെ കളിപ്പിക്കാനുള്ള തീരുമാനം ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അബദ്ധമായിരുന്നു. മഴപെയ്ത് നനഞ്ഞ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനം മുന്‍ താരങ്ങളെയും അതിശയിപ്പിച്ചിരുന്നു. ഉമേഷ് യാദവിനെ മാറ്റി കുല്‍ദീപ് യാദവിനെ കൊണ്ടുവന്നത് ഇന്ത്യയുടെ തോല്‍വിക്ക് ആക്കം കൂട്ടി. തന്റെ തീരുമാനം തെറ്റായിരുന്നെന്ന് വിരാട് കോലി ഒടുവില്‍ സമ്മതിച്ചതോടെ മൂന്നാം ടെസ്റ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സി കൂടുതല്‍ നിരീക്ഷിക്കപ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications