Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയുടെ ഇത്തവണത്തെ ടീം എങ്ങനെ? വിരാട് കോലി പറയുന്നതിങ്ങനെ

ബംഗളൂരു: ഇത്തവണത്തെ ഐപിഎല്ലിനുള്ള താരലേലം കഴിഞ്ഞപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനെക്കുറിച്ച് പ്രതികരിച്ച് നായകന്‍ വിരാട് കോലി. ടീമില്‍ അതിയായ സന്തുഷ്ടനും സന്തോഷവാനുമാണെന്നും ശക്തമായ ക്രിക്കറ്റ് ഇത്തവണ കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു. ഐപിഎല്ലിന്റെ എല്ലാ സീസണിലും ശക്തമായ ടീമുമായാണ് ബംഗളൂരു എത്താറുള്ളതെങ്കിലും ഒരു തവണപോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇതിന് ഇത്തവണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.

ഇത്തവണ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് താരങ്ങളെ തിരഞ്ഞെടുത്തത്. പതിവ് പിഴവുകള്‍ തിരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബാലന്‍സായ ടീമാണ് ഇത്തവണ. ടീമിലെ എല്ലാതാരങ്ങളും അവരുടെ മികച്ച പ്രകടനം കാഴ്ചവെച്ചാലെ ടീമെന്ന നിലയില്‍ മുന്നേറാന്‍ കഴിയൂ. അതിന് ഇത്തവണത്തെ ടീം പ്രാപ്തമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. പിഴവുകള്‍ നികത്തിയ ടീമെന്നാണ് ആര്‍സിബി ഡയറക്ടറായ മൈക്ക് ഹസന്‍ പ്രതികരിച്ചത്.

viratkohli

ഹോം, എവേ മത്സരങ്ങളില്‍ ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ടീമിനെയാണ് തിരഞ്ഞത്. കൈയിലുള്ള തുകയ്ക്ക് അനുയോജ്യരായ താരങ്ങളെ ലഭിച്ചു. പരിചയസമ്പന്നരായ വിദേശ താരങ്ങളെ ബംഗളൂരുവിന് ആവശ്യമായിരുന്നു. അത് ഇത്തവണത്തെ ലേലത്തില്‍ സാധിച്ചു. അതിനാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയവരാണ് ബംഗളൂരു ഇത്തവണ ടീമിലെത്തിച്ച പ്രധാന വിദേശ താരങ്ങള്‍.

Story first published: Saturday, December 21, 2019, 16:18 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+