Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌ക ശര്‍മയ്ക്ക് വിരാട് കോലിയുടെ വക സര്‍പ്രൈസ്!

മുംബൈ: ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വക സര്‍പ്രൈസ്. അനുഷ്‌കയുടെ പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയാണ് കോലി കൂട്ടുകാരിയെ ഞെട്ടിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ അനുഷ്‌ക ശര്‍മ ദില്ലിയിലെത്തി വിരാട് കോലിയെയും കുടുംബത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലോരി ഒരു പ്രേതമായിട്ടാണ് അനുഷ്‌ക ശര്‍മ അഭിനയിക്കുന്നത്. പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ചാണ് ഫില്ലോരിയിലെ നായകന്‍. പഞ്ചാബിലെ ഫില്ലോറിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം വിരാട് കോലിയും അനുഷ്‌ക ശര്‍മയും പിരിഞ്ഞിരുന്നു.

virat-anushka-sharma

കരിയറില്‍ ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് പിരിയുന്നത് എന്നാണ് ഇരുവരും പറഞ്ഞത്. കോലി അനുഷ്‌കയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതും അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യം മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് വിരാട് കോലി അനുഷ്‌ക ശര്‍മയെ ചുംബിക്കുന്ന ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു.

വിമാനത്താവളത്തിന് മുന്നില്‍ വെച്ച് അനുഷ്‌കയ്ക്ക് വിട പറഞ്ഞുകൊണ്ട് നല്‍കിയ ഒരു ചുംബനമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. ഐ പി എല്‍ മത്സരത്തിനിടെ അനുഷ്‌കയും വിരാട് കോലിയും ബെംഗളൂരുവില്‍ വെച്ച് കണ്ടുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിരാടും അനുഷ്‌കയും വീണ്ടും ഒരുമിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് കരുതുന്നവരും ഉണ്ട്.

Story first published: Monday, June 13, 2016, 17:17 [IST]
Other articles published on Jun 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+