Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി സച്ചിനെ തോല്‍പിച്ച കഥയറിഞ്ഞോ

ദില്ലി: ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനിടയുള്ള താരമായിട്ടാണ് വിരാട് കോലിയെ പലരും വിലയിരുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ കോലി പല കാര്യങ്ങളിലും സച്ചിനെ തോല്‍പിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം.

ക്രിക്കറ്റിലെ കഥയല്ല ഇപ്പോള്‍ പറഞ്ഞു വരുന്നത്. ക്രിക്കറ്റിന് പുറത്തുളള സോഷ്യല്‍ മീഡിയയെ കുറിച്ചാണ്. ട്വിറ്ററിനെ കുറിച്ച്.

Virat Kohli

ട്വിറ്ററില്‍ സച്ചിനേക്കാള്‍ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ കോലി വാര്‍ത്തയാകുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് 4,869,849 ഫോളേവേഴ്‌സുണ്ട് ട്വിറ്ററില്‍. എന്നാല്‍ കോലിക്ക് ഇപ്പോള്‍ 4,870,190 ആരാധകരുണ്ട്.

ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകര്‍ ട്വിറ്ററില്‍ പിന്തുടരുന്ന കായിക താരം എന്ന പേര് ഇനി സച്ചിന് കിട്ടില്ല എന്നര്‍ത്ഥം. സച്ചിനെ സംബന്ധിച്ചിടത്തോളം കൊച്ചുപയ്യന്‍ മാത്രമായ കോലി ആ സഥാനം സ്വന്തമാക്കി കഴിഞ്ഞു.

Sachin Tendulkar

കഴിഞ്ഞ ഒക്ടോബറിലാണ് കോലിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം നാല് ലക്ഷം കഴിഞ്ഞത്. മാസം രണ്ട് തികയും മുമ്പ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു.

@imVkolhi എന്നാണ് കോലിയുടെ അക്കൗണ്ട്. @sachint_r എന്നത് സച്ചിന്റെ ട്വിറ്റര്‍ അക്കൗണ്ടും.

കോലിക്കും സച്ചിനും പിറകെ ഫോളോവേഴ്‌സ് ഒരുപാടുള്ള ക്രിക്കറ്റ് താരങ്ങള്‍ വേറേയും ഉണ്ട്. ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് അതില്‍ പ്രധാനി. 3,327,033 ഫോളോവേഴ്‌സ്. സെവാഗും യുവരാജ് സിങും സുരേഷ് റെയ്‌നയും ആണ് ഇതിന് പിറകിലുള്ളത്.

Story first published: Wednesday, December 24, 2014, 14:56 [IST]
Other articles published on Dec 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+