Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനെന്ന നിലയില്‍ ലോര്‍ഡ്‌സില്‍ കോലിയുടെ വലിയ തോല്‍വി; ആ തീരുമാനം പിഴച്ചു

ലണ്ടന്‍: വിരാട് കോലി ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുത്തശേഷം ജയം ശീലമാക്കിയിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍, ഇംഗ്ലണ്ടില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ് ഇന്ത്യയ്ക്ക്. ലോര്‍ഡ്‌സില്‍ ഇന്നിങ്‌സ് തോല്‍വി കൂടി ഏറ്റുവാങ്ങിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ വലിയ തോല്‍വികൂടിയായി അത്. ഒരിന്നിങ്‌സിനും 151 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്.

ആദ്യ മത്സരത്തില്‍ ജയിക്കാവുള്ള കളി ഇന്ത്യ കൈവിട്ടത് കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം സ്ഥാപിച്ച അവര്‍ ഇന്ത്യയെ നിലയ്ക്കു നിര്‍ത്തിയില്ല. രണ്ടിന്നിങ്‌സുകളിലും ബൗളിങ്ങില്‍ ഇംഗ്ലീഷ് താരങ്ങള്‍ മികച്ചുനിന്നു.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അബദ്ധം

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അബദ്ധം

ക്യാപ്റ്റനെന്ന നിലയില്‍ വലിയ തോല്‍വി മാത്രമല്ല, ക്യാപ്റ്റന്റെ തീരുമാനങ്ങളും വമ്പന്‍ അബദ്ധങ്ങളായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. മഴപെയ്ത് നനഞ്ഞ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനമാണ് കൈപൊള്ളിച്ചത്. ഉമേഷ് യാദവിനെ മാറ്റി കുല്‍ദീപ് യാദവിനെ കൊണ്ടുവന്നത് വന്‍ പരാജയമായി മാറുകയും ചെയ്തു.

തോല്‍വികളുടെ കാര്യത്തില്‍ പ്രത്യേകതകള്‍

തോല്‍വികളുടെ കാര്യത്തില്‍ പ്രത്യേകതകള്‍

തോല്‍വികളുടെ കാര്യത്തില്‍ പല പ്രത്യേകതകളും നിറഞ്ഞതാണ് ലോര്‍ഡ്‌സിലേത്. 2014ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് തോല്‍വികൂടിയാണ് ഇത്. ഇതിന് മുന്‍പ് ഇംഗ്ലണ്ടില്‍ തന്നെ ഓവലില്‍ ഇന്ത്യ ഒരിന്നിങ്‌സിനും 244 റണ്‍സിനും തോറ്റിരുന്നു. ലോര്‍ഡ്‌സിലെ തോല്‍വി ക്യാപ്റ്റനെന്ന നിലയിലുള്ള വിരാടിന്റെ ആദ്യ ഇന്നിങ്‌സ് പരാജയം കൂടിയായി.

കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

2014ലാണ് കോലി ധോണിയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുന്നത്. പിന്നീട് ഇങ്ങോട്ട് തീരുമാനങ്ങള്‍കൊണ്ടും വിജയങ്ങള്‍കൊണ്ടും ഇന്ത്യ ലോകത്തെ ഒന്നാം നമ്പര്‍ ടീമായി മാറി. 37 ടെസ്റ്റുകളില്‍ വിരാട് കോലി ക്യാപ്റ്റനായിരുന്നു. ഇതില്‍ 21 മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.

ആദ്യ പരമ്പര തോല്‍വി സൗത്ത് ആഫ്രിക്കയില്‍

ആദ്യ പരമ്പര തോല്‍വി സൗത്ത് ആഫ്രിക്കയില്‍

സൗത്ത് ആഫ്രിക്കയിലാണ് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടെണ്ണം തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചടിച്ചു. ഇതിന് പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി.

മൂന്നാം മത്സരം നിര്‍ണായകം

മൂന്നാം മത്സരം നിര്‍ണായകം

ലോര്‍ഡ്‌സില്‍ തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. കളിയില്‍ മാനസികമായ കരുത്തുനേടലാണ് പ്രധാനം. മാനസികമായ കരുത്തുനേടിയാല്‍ ഏത് പ്രതികൂലസ്ഥിതിയെയും നേരിടാന്‍ കഴിയും. അടുത്ത മത്സരത്തിനുമുണ്ട് അതിനാണ് ശ്രമമെന്നും വിരാട് പറഞ്ഞു.

Story first published: Monday, August 13, 2018, 14:30 [IST]
Other articles published on Aug 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+