വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സി ഇല്ലെങ്കിലും വരുമാനത്തില്‍ കോലി കിങായി തുടരും! വാരിക്കൂട്ടുന്നത് കോടികള്‍

ടെസ്റ്റ് ക്യാപ്റ്റന്‍സി കോലി രാജിവച്ചിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും പൂര്‍ണമായി പടിയിറങ്ങിയെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ ലോക ക്രിക്കറ്റിലെ കിങായി വിരാട് കോലി തന്നെ ഇനിയും തുടരുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യപരമായി നോക്കിയാല്‍ ഏറെ താരമൂല്യമുള്ള ബ്രാന്‍ഡായി കോലി മാറിക്കഴിഞ്ഞു. ക്യാപ്റ്റനല്ലെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം കുറയാന്‍ പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടി20യിലാണ് കോലി ആദ്യം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞത്. ഏകദിനത്തില്‍ പക്ഷെ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്നു നായകസ്ഥാനത്തു നിന്നു നീക്കുകയായിരുന്നു. ഏറ്റവും അവസാനമായി ടെസ്റ്റിലെ ക്യാപ്റ്റന്‍സി കോലി തന്നെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സ്വയം ഒഴിയുകയും ചെയ്തു. മൂന്നു ഫോര്‍മാറ്റുകളും അദ്ദേഹം തുടര്‍ന്നും കളിക്കുമെങ്കിലും വെറുമൊരു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിള്‍ മാത്രമേ ഇനി നമ്മള്‍ കോലിയെ കാണുകയുള്ളൂ.

 ബ്രാന്‍ഡുകള്‍ക്കു പ്രിയങ്കരന്‍

ബ്രാന്‍ഡുകള്‍ക്കു പ്രിയങ്കരന്‍

കഴിഞ്ഞ ഒരു ദശകത്തിനു മുകളിലായി ബ്രാന്‍ഡുകളുടെ പ്രിയങ്കരനാണ് വിരാട് കോലി. ഏതു ബ്രാന്‍ഡിന്റെ ഭാഗമായാലും അദ്ദേഹത്തിന്റെ മാസ് അപ്പീല്‍ അവരെ വളരെയധികം സഹായിച്ചതായി കാണാം. മറ്റാരേക്കാളും കോലിയുടെ ആക്രമണോത്സുക വ്യക്തിത്വം ബ്രാന്‍ഡുകളെ ഉയരങ്ങളിലേക്കു കുതിക്കാന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്പീല്‍ പഴയതു പോലെ നിലനില്‍ക്കുക തന്നെ ചെയ്യും. ബ്രാന്‍ഡുകളില്‍ നിന്നുള്ള ഈ സ്വീകാര്യത കോലിക്കു നഷ്ടപ്പെടാന്‍ പോവുന്നില്ലെന്നും സോഷ്യല്‍ കമന്റേറ്ററായ സന്തോഷ് ദേശായിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

 180-200 കോടി വരെ നേടി

180-200 കോടി വരെ നേടി

കഴിഞ്ഞ വര്‍ഷം വിവിധ ബ്രാന്‍ഡുകളുടെ ഭാഗമായി മാത്രം വിരാട് കോലിക്കു ലഭിച്ച വരുമാനം 180 മുതല്‍ 200 കോടി വരെയാണെന്നാണ് വിവരം. 30ല്‍ കൂടുതല്‍ ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു കരാറുണ്ട്, ഇവര്‍ ആരും തന്നെ കോലിയുായുള്ള കരാര്‍ ഉടനൊന്നും അവസാനിപ്പിക്കാനും പോവുന്നില്ല.
വിവിധ ബ്രാന്‍ഡുകളുമായുള്ള കരാര്‍ പ്രകാരം 2021ല്‍ കോലിക്കു ലഭിച്ചത് 179 കോടിയാണെന്നാണ് കണക്കുകള്‍. പ്രതിദിനം ഏഴു മുതല്‍ എട്ടു കോടി രൂപ വരെയാണ് അദ്ദേഹം എന്‍ഡോഴ്‌സ്‌മെന്റ് ഫീസായി ഈടാക്കുന്നത്. ഏകദേശം 30 ബ്രാന്‍ഡുകളുമായി കോലിക്കു നിലവില്‍ കരാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെയും അദ്ദേഹം കോടികളാണ് സമ്പാദിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഒരു പോസ്റ്റിനു വേണ്ടി കോലി വാങ്ങുന്നത്. ഡഫ്‌സ് ആന്റ് ഫെല്‍പ്‌സിന്റെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ബ്രാന്‍ഡ് വാല്യു 237.7 മില്ല്യണ്‍ ഡോളറാണ്.

 കോലിയുടെ ഡിമാന്റ് കുറയില്ല

കോലിയുടെ ഡിമാന്റ് കുറയില്ല

വിരാട് കോലിയുടെ ആകര്‍ഷണീയതയും ആക്രമണാത്മക പെരുമാറ്റവുമാണ് ബ്രാന്‍ഡുകള്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹം രാജിവച്ചെങ്കിലും ബ്രാന്‍ഡുകള്‍ അതു പരിഗണിക്കാതെ തന്നെ പഴയ പ്രിയം തുടരും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എംഎസ് ധോണി വിരമിച്ചത്. പക്ഷെ ബ്രാന്‍ഡുകള്‍ക്കു അദ്ദേഹം ഇപ്പോഴും പ്രിയങ്കരനായി തന്നെ തുടരുകയാണ്, കോലിയുടെ കാര്യത്തിലും ഇങ്ങനെ തന്നെയായിരിക്കും.
എല്ലാ പുതു തലമുറയിലെ ബ്രാന്‍ഡുകളും കോലിയുമായുള്ള സഹകരണം തുടരും. കാരണം അദ്ദേഹം നിര്‍ഭയമായ പുതിയ ഇന്ത്യയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്നും പ്രമുഖ സ്‌പോര്‍ട്‌സ് സ്ഥാപനമായ സ്‌പോര്‍ട്ടി സൊലൂഷ്യന്‍സിന്റെ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് വെറ്ററനും സിഇഒയുമായ ആശിഷ് ചധ പറയുന്നു.

 സോഷ്യല്‍ മീഡിയയിലും സജീവം

സോഷ്യല്‍ മീഡിയയിലും സജീവം

സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ സെലിബ്രിറ്റി കൂടിയാണ് വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 150 മില്ല്യണിനു മുകളില്‍ ഫോളോവേഴ്‌സുള്ള ഇന്ത്യയുടെ മാത്രമല്ല ഏഷ്യയിലെ തന്നെ ആദ്യത്തെയാളാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകത്തിലെ കായിക താരങ്ങളെയെടുത്താല്‍ കോലി നാലാംസ്ഥാനത്തുണ്ട്.
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി (260 മില്ല്യണ്‍), പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (237 മില്ല്യണ്‍), ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ (150 മില്ല്യണ്‍) എന്നിവര്‍ കഴിഞ്ഞാല്‍ നാലാംസ്ഥാനത്ത് കോലിയുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല മറ്റൊരു പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം കോലിക്കു വളരെയധികം ഫോളോവേഴ്‌സുണ്ട്. ഫേസ്ബുക്കില്‍ 50 മില്ല്യണ്‍ പ്ലസും ട്വിറ്ററില്‍ 46 മില്ല്യണ്‍ ഫോളോവേഴ്‌സുമാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിനുള്ളത്.

Story first published: Monday, January 17, 2022, 19:13 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X