For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി റാങ്കിംഗ്: ധവാനും രോഹിത് ശര്‍മയ്ക്കും മെച്ചം

ദുബായ്: ലോകകപ്പില്‍ സാധാരണ പ്രകടനമായിരുന്നെങ്കിലും വിരാട് കോലിക്ക് ഏകദിന റാങ്കിംഗില്‍ വലിയ നഷ്ടങ്ങളൊന്നും ഇല്ല. ഐ സി സി റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് കോലി ഇപ്പോള്‍. ലോകകപ്പിലെ റണ്‍വേട്ട തുണച്ചത് ഓപ്പണര്‍ ശിഖര്‍ ധവാനെ ആണ്. ആറാം റാങ്കിലാണ് ധവാന്‍ ഇപ്പോള്‍. ക്യാപ്റ്റന്‍ ധോണി എട്ടാം റാങ്കിലുണ്ട്. ധവാന്റെ സഹ ഓപ്പണര്‍ രോഹിത് ശര്‍മ 7 സ്ഥാനം മുന്നോട്ട് ചാടി പന്ത്രണ്ടാം റാങ്കിലെത്തി.

ലോകകപ്പ് നേട്ടത്തോടെ ഓസ്‌ട്രേലിയന്‍ ടീം ഒന്നാം റാങ്കിലെത്തി. ഇന്ത്യയാണ് രണ്ടാം റാങ്കില്‍. ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍കാണ് ഒന്നാം നമ്പറില്‍. കരിയറില്‍ ആദ്യമായിട്ടാണ് സ്റ്റാര്‍ക് ഒന്നാമനാകുന്നത്. ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് പ്രകടനമാണ് സ്റ്റാര്‍കിനെ ഈ നേട്ടത്തിലെത്തിച്ചത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടിനൊപ്പം സ്റ്റാര്‍ക്കും 22 വിക്കറ്റുകളാണ് ലോകകപ്പില്‍ വീഴ്ത്തിയത്.

kohli-dhoni.

ഉമേഷ് യാദവാണ് ഐ സി സി റാങ്കിംഗില്‍ ഏറ്റവും ലാഭമുണ്ടാക്കിയ ഇന്ത്യന്‍ ബൗളര്‍. 16 സ്ഥാനങ്ങള്‍ കയറിയ ഉമേഷ് യാദവ് ഇപ്പോള്‍ പതിനെട്ടാം സ്ഥാനത്താണ്. ഇതാദ്യമായിട്ടാണ് യാദവ് ആദ്യ 20 ല്‍ എത്തുന്നത്. ലോകകപ്പില്‍ 15 വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. ഇന്ത്യ തോറ്റ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Story first published: Tuesday, March 31, 2015, 12:55 [IST]
Other articles published on Mar 31, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+