അനുഷ്‌കയ്ക്കായി കോലി ചെയ്തത് കേട്ടാല്‍ ഞെട്ടും!! മൂന്നു മാസം... ഇതാണ് പ്രണയം
മുംബൈ: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ താരവിവാഹമായിരുന്നു ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള മിന്നുകെട്ട്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കോലിയും അനുഷ്‌കയും ഇറ്റലിയില്‍ നടന്ന രഹസ്യമായ ചടങ്ങിലാണ് വിവാഹിതരായത്.
ഇരുവരും ഇറ്റലിയില്‍ വച്ച് വിവാഹിതരായേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഒന്നായെന്ന കാര്യം കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

വിവാഹ മോതിരം
വിവാഹ വേളയില്‍ കോലി അനുഷ്‌കയുടെ കൈയിലിട്ട വിവാഹ മോതിരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മൂന്നു മാസമാണ് തനിക്ക് ഇഷ്ടപ്പെട്ട മോതിരം കണ്ടെത്താന്‍ കോലി ചെലവഴിച്ചത്. ഒടുവില്‍ അതിനു യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ വരെ പോവേണ്ടിവരികയും ചെയ്തു.
വളരെ അപൂര്‍വ്വമായ ഡയമണ്ട് മോതിരമാണ് കോലി അനുഷ്‌കയ്ക്കു വിവാഹച്ചടങ്ങില്‍ സമ്മാനിച്ചത്. ഓസ്ട്രിയയിലെ പ്രശസ്തനായ ഒരു ഡിസൈനറാണ് ഇതു നിര്‍മിച്ചത്.

ഒരു കോടിയിലധികം വില
പ്രത്യേകമായി നിര്‍മിച്ച ഈ ഡയമണ്ട് മോതിരത്തിന്റെ വില ഒരു കോടിയിലേറെ രൂപയാണ്. വ്യത്യസ്ത ആംഗിളുകളില്‍ നിന്നു നോക്കിയാലും അതിമനോഹരമാണ് ഈ മോതിരം.
ഒരു തവണ ഈ മോതിരം കാണുന്നവര്‍ക്ക് പിന്നീട് ഇതില്‍ നിന്നും കണ്ണെടുക്കാന്‍ സാധിക്കില്ല. കോലിയോപ്പോലൊരാളെ ലഭിച്ച അനുഷ്‌ക ഭാഗ്യവതിയാണെന്നും ഇരുവരുമായി അടുപ്പുള്ളവര്‍ വ്യക്തമാക്കി.

ഇതാദ്യമല്ല
അനുഷ്‌കയോടുള്ള കോലിയുടെ കടുത്ത പ്രേമം ഇതാദ്യമായല്ല വെളിപ്പെടുന്നത്. അനുഷ്‌കയ്ക്കു എല്ലായ്‌പ്പോഴും വ്യത്യസ്തമായ സമ്മാനങ്ങളും കാര്യങ്ങളും ചെയ്യാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിച്ചിട്ടുള്ളത്.
ജീവിതത്തിലും കരിയറിലും താന്‍ ഇത്രയേറെ മുന്നേറാുന്‍ കാരണം അനുഷ്‌കയുടെ സാന്നിധ്യമാണെന്നും കോലി അടുത്തിടെ പറഞ്ഞിരുന്നു.

ചെലവേറിയ രണ്ടാമത്തെ റിസോര്‍ട്ട്
ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ റിസോര്‍ട്ടിലാണ് കോലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹച്ചടങ്ങുകള്‍ നടന്നത്. ഒരു ദിവസം മാത്രം 13.5 ലക്ഷം രൂപയാണ് ഇവിടുത്തെ ചെലവ്.
ഇറ്റലിയിലെ ടസ്‌കനിയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു ക്രിക്കറ്റ് ടീം നായകന്റെയും ബോളിവുഡ് നായികയുടെയും വിവാഹം. തനതു പഞ്ചാബി ശൈലിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications