Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി റാങ്കിംഗ്: വിരാട് കോലിക്ക് നഷ്ടം

ദുബായ്: ഇന്ത്യയുടെ യുവ സൂപ്പര്‍സ്റ്റാര്‍ വിരാട് കോലിക്ക് ഐ സി സി റാങ്കിംഗില്‍ നഷ്ടം. എ ബി ഡിവില്ലിയേഴ്‌സിനും ഹാഷിം അംലയ്ക്കും പിന്നിലായി മൂന്നാം റാങ്കിംഗിലാണ് കോലി ഇപ്പോള്‍. ക്യാപ്റ്റന്‍ എം എസ് ധോണി ആറാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഒരു സ്ഥാനം പിന്നോട്ട് പോയ ശിഖര്‍ ധവാന്‍ ഒമ്പതാം റാങ്കിലെത്തി. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനവുമായി അംല മുന്നോട്ട് പോയതാണ് കോലിക്ക് വിനയായത്.

ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ കോലിക്ക് റാങ്കിംഗില്‍ നേട്ടമുണ്ടാക്കാം. ഇംഗ്ലണ്ട് പര്യടനത്തില്‍ ദയനീയ ഫോമിലായിരുന്ന കോലി വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ദ്ധ സെഞ്ചുറിയും സെഞ്ചുറിയും നേടി ഫോമിലെത്തിയിരുന്നു. എന്നാല്‍ പരമ്പര പാതിവഴിയില്‍ നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ടീം തിരിച്ചുപോയത് കോലിക്ക് നഷ്ടമായി.

kohli

കളിക്കാരുടെ റാങ്കിംഗില്‍ മാത്രമല്ല ടീം റാങ്കിംഗിലും ദക്ഷിണാഫ്രിക്ക തന്നെയാണ് മുന്നില്‍. അഞ്ച് വര്‍ഷത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഐ സി സി റാങ്കിംഗില്‍ മുന്നിലെത്തുന്നത്. 2009 ലാണ് ദക്ഷിണാഫ്രിക്ക ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തിരുന്നത്. ഓസ്‌ട്രേലിയയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നിലായാണ് ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെതിരായ പരമ്പര കളിക്കാനിറങ്ങിയത്.

ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. 115 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ഓസ്‌ട്രേലിയയ്ക്ക് 114. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 113 പോയിന്റുണ്ട്. ശ്രീലങ്ക, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് റാങ്കിംഗില്‍ താഴേക്കുള്ള ടീമുകള്‍.

Story first published: Tuesday, October 28, 2014, 15:32 [IST]
Other articles published on Oct 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+