Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാരെ കുറ്റം പറഞ്ഞ് കോലി, കോലിയുടെ ക്യാപ്റ്റന്‍സിയെ ആര് കുറ്റം പറയും?

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റില്‍ സീസണിലെ അഞ്ചാമത്തെ തോല്‍വിയും ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കുറ്റം പറയുന്നത് സ്വന്തം ബൗളര്‍മാരെ. കൊല്‍ക്കത്തയ്‌ക്കെതിരെ 185 റണ്‍സടിച്ചിട്ടും കളി തോറ്റതാണ് കോലിയെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. ഒരവസരത്തില്‍ പത്തോവറില്‍ 69ന് 4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത അടുത്ത പത്തോവറില്‍ ഒരേ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അടിച്ചെടുത്തതാണ് ബാക്കി റണ്‍സ്.

ബൗളര്‍മാരാണ് റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനൊന്നും പറ്റില്ല. എന്നാല്‍ അതേ പോലെ തന്നെ പരിഗണിക്കേണ്ട കാര്യമാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി. ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതിലും വേണ്ടവിധം ഉപയോഗിക്കുന്നതിലും കോലി കൊല്‍ക്കത്തയ്‌ക്കെതിരെ വന്‍ പരാജയമായിരുന്നു എന്ന് പറയാതെ വയ്യ. മത്സരഫലത്തിലും ഇത് തെളിഞ്ഞുനിന്നു.

virat-kohli

ആദ്യഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്ത ചാഹലിനെ കോലി അപ്പോള്‍ത്തന്നെ പിന്‍വലിച്ചു. യൂസഫ് പത്താനും റസ്സിലും ഫോമിലെത്തിയ ശേഷമാണ് ചാഹല്‍ തിരിച്ചുവന്നത്. അപ്പോഴും വിക്കറ്റ് വീഴ്ത്താനും റണ്‍നിരക്ക് നിയന്ത്രിക്കാനും ചാഹലിന് പറ്റി. രണ്ടോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഗംഭീറിന്റെ വിക്കറ്റെടുത്ത ശ്രീനാഥ് അരവിന്ദ് പിന്നീട് പന്തെറിയാനെത്തിയത് അവസാന ഓവറില്‍ 1 റണ്‍സ് മാത്രം മതി എന്ന നിലയിലാണ്.

ഇഖ്ബാല്‍ അബ്ദുള്ള, പര്‍വേസ് റസൂല്‍ എന്നീ രണ്ട് യുവ സ്പിന്നര്‍മാര്‍ ടീമിലുള്ളപ്പോള്‍ ഷംസി എന്ന ശരാശരി വിദേശ സ്പിന്നറെ കോലി കളിപ്പിക്കുന്നതിന്റെ കാരണവും അജ്ഞാതം. മിച്ചല്‍ സ്റ്റാര്‍കിന് പകരം വന്ന ക്രിസ് ജോര്‍ദാന്‍ എത്രയും വേഗം ടീമിലെത്തിയില്ലെങ്കില്‍ ബാംഗ്ലൂരിന്റെ സ്ഥിതി ഇനിയും കഷ്ടത്തിലാകും. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ എന്തോ, കോലിയുടെ ബാറ്റിംഗും പലപ്പോഴും വേഗം കുറയുന്നു. ഇതും ബാംഗ്ലൂരിന്റെ വിജയത്തെ ബാധിക്കുന്നു.

Story first published: Tuesday, May 3, 2016, 11:36 [IST]
Other articles published on May 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+