ആദ്യ ടെസ്റ്റിലെ തോല്‍വി; ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നിരാശനാണ്. വ്യക്തിപരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മറ്റു ബാറ്റ്‌സ്മാന്മാര്‍ കാര്യമായ പിന്തുണ നല്‍കാത്തതില്‍ തനിക്കുള്ള അനിഷ്ടം ക്യാപ്റ്റന്‍ മത്സരശേഷമുള്ള പ്രതികരണത്തില്‍ തുറന്നു പറയുകയും ചെയ്തു.
തോല്‍വിക്ക് പല കാരണങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ ടീമും ക്യാപ്റ്റനും ഇതില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. തോല്‍വിയോടെ ചില താരങ്ങളെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ക്യാപ്റ്റന്‍ നല്‍കുന്ന വിലയിരുത്തല്‍ ശ്രദ്ധേയമാണ്.

കോലി ഒഴികെയുള്ള ബാറ്റിങ് താരങ്ങള്‍ പരാജയപ്പെട്ടു
194 റണ്‍സ് വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യ 31 റണ്‍സിനാണ് തോറ്റത്. ഇന്ത്യയുടെ ബൗളിങ് നിരയും വിരാട് കോലിയും കളിയില്‍ നിലവാരമുള്ള പ്രകടനം പുറത്തെടുത്തപ്പോള്‍ മറ്റു ബാറ്റിങ് താരങ്ങള്‍ അമ്പേ പരാജയപ്പെട്ടത് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. ടെസ്റ്റില്‍ കോലി 200 റണ്‍സെടുത്തപ്പോള്‍ തൊട്ടുതാഴെ 53 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യമാത്രമാണുള്ളത്.

ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് കോലി
മത്സരശേഷം വിരാട് കോലി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉത്തരവാദിത്വമില്ലായ്മയെ വിമര്‍ശിക്കുകതന്നെ ചെയ്തു. ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ ലക്ഷ്യബോധത്തോടെ കളിക്കണമെന്നാണ് കോലി സൂചിപ്പിച്ചത്. വാലറ്റം കാണിച്ച നിശ്ചയദാര്‍ഢ്യം പോലും മുന്നേറ്റനിര പുറത്തെടുത്തില്ല. ബൗളര്‍മാരാണ് ബാറ്റിങ്ങില്‍ പിടിച്ചുനിന്നതെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

വാലറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്റെ അഭിനന്ദനം
വലിയൊരു ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ആദ്യ ടെസ്റ്റില്‍ തന്നെ തങ്ങള്‍ പോരാട്ടം കാഴ്ചവെച്ചു. ഇശാന്ത് ശര്‍മയും ഉമേഷ് യാദവും ബാറ്റിങ്ങില്‍ കാണിച്ച ഉത്തരവാദിത്വം മുന്നേറ്റ നിരയ്ക്ക് പഠിക്കാനുണ്ട്. അതേസമയം, മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ടിനെ കോലി അഭിനന്ദിക്കുകയും ചെയ്തു.

അടുത്ത മത്സരത്തില്‍ തിരിച്ചുവരും
അടുത്ത മത്സരത്തില്‍ എങ്ങിനെ തിരിച്ചുവരുണമെന്നത് ചിന്തിക്കേണ്ടതുണ്ട്. മത്സരത്തിലെ തോല്‍വി പോസിറ്റീവായി കാണുന്നു. ഇംഗ്ലണ്ടിലെ സെഞ്ച്വറി ഒരു സാധാരണ കാര്യമായാണ് കാണുന്നത്. മറ്റു രാജ്യങ്ങളില്‍ വ്യത്യസ്തമായി കളിക്കണമെന്നത് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് വഴി കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും വിരാട് കോലി ചൂണ്ടിക്കാട്ടി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications