കോലിയില്ലാതെ ട്വന്റി-20 പരമ്പര കളിക്കാന്‍ ടീം ഇന്ത്യ

മുംബൈ: ക്രിക്കറ്റില്‍ നിന്നും ഒരിടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്നും താരം വിട്ടുനില്‍ക്കും. കഴിഞ്ഞ മാര്‍ച്ചിലെ ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പര മുതല്‍ കോലി ടീമിനൊപ്പമുണ്ട്. തുടര്‍ന്ന് ഐപിഎല്‍ സീസണ്‍, ഇംഗ്ലണ്ട് ലോകകപ്പ്, കരിബീയന്‍ പര്യടനം, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യാ പര്യടനത്തിലെല്ലാം കോലി ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചു.

എന്തായാലും ഇന്ത്യന്‍ നായകന് വിശ്രമം അനുവദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടീമിലെ സീനിയര്‍ താരങ്ങളെല്ലാം ഇടവേളകളില്‍ വിശ്രമം കണ്ടെത്തുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ താരങ്ങളുടെ ജോലിഭാരം കുറയ്ക്കണമെന്ന പക്ഷക്കാരനാണ് വിരാട് കോലി.

ടീമിലെ താരങ്ങള്‍ക്കെല്ലാം കൃത്യമായ ഇടവേള ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ ഉറപ്പുവരുത്താറുണ്ട്. പക്ഷെ സ്വന്തം കാര്യത്തില്‍ മാത്രം കോലി ഈ ചിട്ട പാലിക്കാറില്ല.

കഴിഞ്ഞ ജനുവരിയിലാണ് കോലി ഏറ്റവും അവസാനമായി ഇടവേളയെടുത്തത്. അന്ന് ന്യൂസിലാന്‍ഡിന് എതിരായ അവസാന രണ്ടു ഏകദിന മത്സരങ്ങളില്‍ നിന്നും തുടര്‍ന്ന് നടന്ന ട്വന്റി-20 പരമ്പരയില്‍ നിന്നും കോലി പിന്മാറുകയുണ്ടായി. എന്തായാലും നവംബറില്‍ വരാനിരിക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയില്‍ കോലി കളിക്കില്ല. ഇന്ത്യന്‍ നായകന് വിശ്രമം നല്‍കാന്‍ സെലക്ഷന്‍ കമ്മറ്റി തീരുമാനിച്ചതായാണ് വിവരം.

റാഞ്ചിയിലും സെഞ്ച്വറി; സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോഡിനൊപ്പമെത്തി രോഹിത് ശര്‍മ

ഒക്ടോബര്‍ 24 -നാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ട്വന്റി-20 സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുന്നത്. ഇതേസമയം, ടീം പ്രഖ്യാപനത്തിന് മുന്‍പ് അവധിയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായി പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ചര്‍ച്ച നടത്താനിരിക്കുകയാണ്. ജൂലായില്‍ ലോകകപ്പ് സമാപിച്ചതിന് ശേഷം അവധിയില്‍ പ്രവേശിച്ചതാണ് ധോണി. ടീമിലേക്ക് തിരിച്ചെത്താന്‍ താരമിതുവരെ കൂട്ടാക്കിയിട്ടില്ല.

ട്വന്റി-20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കോലി ഇന്ത്യയുടെ നായകനായി തിരിച്ചെത്തുമെന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് നടക്കാനിരിക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര. നിലവില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യന്‍ സംഘം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, October 19, 2019, 17:51 [IST]
Other articles published on Oct 19, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X