Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടു; അഫ്ഗാനുമായുള്ള ടെസ്റ്റില്‍ കളിക്കില്ല

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടീം സറേയുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതോടെ ജൂണില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റില്‍ വിരാട് കോലി കളിക്കില്ല. ജൂണ്‍ പതിനാറിനാണ് ചരിത്രത്തിലാദ്യമായി അഫ്ഗാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യ ഇംഗ്ലണ്ടില്‍ നടത്താനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായാണ് കോലി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനിറങ്ങുന്നത്. അഞ്ച് ടെസ്റ്റുകളും ഏകദിന ടി20 പരമ്പരയും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും. 2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പിച്ചുമായി പൊരുത്തപ്പെടാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായത്.

kohli

ഇന്ത്യന്‍ ടീം അംഗങ്ങളായ ചേതേശ്വര്‍ പൂജാരയും ഇശാന്ത് ശര്‍മയും നിലവില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ആര്‍ അശ്വിനും നേരത്തെ കൗണ്ടിയില്‍ കളിച്ചിരുന്നു. ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ വിരാട് കോലി ടൂര്‍ണമെന്റിനുശേഷം ഇംഗ്ലണ്ടിലേക്ക് പോകും.

സറേ ടീമിനുവേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. അതേസമയം, കോലിയെ കൗണ്ടിയില്‍ കളിപ്പിക്കുന്നത് ഇംഗ്ലണ്ടിന് വിനയാകുമെന്ന് മുന്‍ ഇംഗ്ലീഷ് താരം ബോബ് വില്ലീസ് പറഞ്ഞിരുന്നു. കോലിയെ പരിചയ സമ്പന്നത നേടാന്‍ അനുവദിക്കരുതെന്നാണ് താരത്തിന്റെ നിര്‍ദ്ദേശം.

Story first published: Friday, May 4, 2018, 8:24 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+