For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രോഹിത്തും തമ്മില്‍ എന്താണ് പ്രശ്‌നം, ഒന്നുമറിയില്ലെന്ന് പറയുന്നു, ചോദ്യങ്ങളുമായി നെഹ്‌റ!!

By Vaisakhan MK

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കുന്നത് സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചത്. ക്രിക്കറ്റ് ലോകം മുഴുവന്‍ ഇതേ കുറിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ ഇക്കാര്യം അറിയിച്ചില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും ഇതേ ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നമെന്ന് അദ്ദേഹം ചോദിക്കുന്നു.

1

എല്ലാവരെയും പോലെ കോലിയുടെ ആ പ്രസ്താവന എന്നെയും അദ്ഭുതപ്പെടുത്തി. പക്ഷേ അതിലേറെ നിരാശയുമുണ്ട്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ രോഹിത് ശര്‍മയെ പോലുള്ള ഒരു കളിക്കാരനെന്ന് കുറിച്ചാണ് പറയുന്നത്. എന്നാല്‍ അതേ കുറിച്ച് ചോദിക്കുമ്പോള്‍ കോലി പറയുന്നു അദ്ദേഹത്തിന് ഒന്നും അറിയില്ലെന്ന്. എന്നെ സംബന്ധിച്ച് ഇത് വളരെ ദു:ഖകരമായ കാര്യമാണ്. ഇപ്പോഴത്തെ ടീമില്‍ ഇതൊന്നും നടക്കാന്‍ പാടില്ല. കാരണം സാങ്കേതികത അത്രയ്ക്കും മുന്നിലാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ആരോടും സംസാരിക്കും. ഇക്കാര്യത്തില്‍ അധികൃതരുമായി കോലി കൃത്യമായി സംസാരിക്കണമായിരുന്നുവെന്നും നെഹ്‌റ പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രിയും ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കുമെന്ന് പറഞ്ഞിരുന്നു. അടുത്ത നാല് ദിവസത്തിനുള്ളില്‍ രോഹിത് ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമെന്നായിരുന്നു ശാസ്ത്രി സൂചിപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് കോലി ഇത് തിരുത്തിയത്. രോഹിത്തിന്റെ പരിക്കിനെ കുറിച്ച് ഇന്ത്യന്‍ ടീമിന് ഒന്നും അറിയില്ലെന്ന് കോലി പറഞ്ഞു. ദുബായില്‍ സെലക്ഷന്‍ മീറ്റിംഗിനായി ചേരുമ്പോള്‍ തന്നെ രോഹിത് പരമ്പരയ്ക്കുണ്ടാവില്ലെന്നാണ് അറിയിച്ചത്. ഐപിഎല്ലിനിടെ രോഹിത്തിന് പരിക്കേറ്റതാണ് ഇതിന് കാരണമെന്നും കോലി പറഞ്ഞു.

രോഹിത്തിന് രണ്ടാഴ്ച്ചത്തെ വിശ്രമവും അതേ റീഹാബ് പരിപാടികളും ഉണ്ടായിരുന്നു. പരിക്കില്‍ എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന കാര്യം ടീം അദ്ദേഹത്തോട് പറഞ്ഞതാണ്. അത് രോഹിത്തിന് മനസ്സിലായതുമാണ്. ഇതാണ് എനിക്ക് ആകെ അറിയാവുന്ന കാര്യം. ഐപിഎല്ലില്‍ രോഹിത് കളിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് രോഹിത് എത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം രോഹിത്തില്ലായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ടീമിനൊപ്പം രോഹിത് യാത്ര ചെയ്യാതിരുന്നത് എന്ന കാര്യം അറിയില്ല. അതിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോലി പറഞ്ഞു.

Story first published: Friday, November 27, 2020, 16:17 [IST]
Other articles published on Nov 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+