ഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഓടിച്ചു, ധോണിക്കൊപ്പമുള്ള റണ്‍ ചേസ് ഓര്‍ത്തെടുത്ത് കോലി
'ആ രാത്രി ഒരിക്കലും മറക്കില്ല, ഫിറ്റ്‌നസ് ടെസ്റ്റിനെന്നപോലെ ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടും ആ മനുഷ്യന്‍ എന്നെ ഓടിച്ചു', ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യാഴാഴ്ച്ച ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ കായിക പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഇന്ന് ലോക ക്രിക്കറ്റില്‍ ഏറ്റവും ശാരീരികക്ഷമതയുള്ള താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. അടുത്തകാലത്തായി ക്രിക്കറ്റില്‍ കാലെടുത്തുവെയ്ക്കുന്ന പുതുതലമുറ കോലിയുടെ വഴിയെ ശാരീരികക്ഷമതയ്ക്ക് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത് കാണാം.

2012 മുതലാണ് വിരാട് കോലി ശാരീരികക്ഷമതയില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്നലെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കരയറിലെ ഒരു സന്ദര്‍ഭം ഇന്ത്യന്‍ നായകന്‍ ആരാധകരുമായി പങ്കുവെയ്ക്കുകയുണ്ടായി.2016 ട്വന്റി-20 ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം കോലി നടത്തിയ റണ്‍ ചേസാണ് രംഗം. ഓസ്‌ട്രേലിയയായിരുന്നു എതിരാളി. ആ കളി ഒരിക്കലും മറക്കില്ല. ഫിറ്റ്‌നസ് ടെസ്റ്റിനെന്നപോലെ ധോണി തന്നെ ക്രീസില്‍ ഓടിച്ചെന്ന് ചിത്രം സഹിതം കോലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

മൊഹാലിയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്കാണ് ഇന്ത്യ അന്നു ബാറ്റു വീശിയത്. പതിയെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കം. ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ ഓസീസ് ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്ണൊഴുക്ക് കുറഞ്ഞു. ടീമിന് ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി. ഈ അവസരത്തില്‍ വേഗത്തില്‍ സിംഗിളും ഡബിളുമെടുക്കാനായിരുന്നു കോലി ശ്രമിച്ചത്. പക്ഷെ മറുഭാഗത്ത് യുവരാജ് ക്രീസില്‍ കിതച്ചു.

14 ആം ഓവറില്‍ യുവരാജ് മടങ്ങിയതിന് ശേഷമാണ് കോലിക്ക് കൂട്ടിനായി ധോണിയെത്തിയത്.ക്രീസില്‍ റണ്ണുകള്‍ ഓടിയെടുക്കാന്‍ ധോണിയോളം മികവ് മറ്റാര്‍ക്കുമില്ലെന്ന കാര്യം ഏവര്‍ക്കുമറിയാം. മൊഹാലിയില്‍ ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 30 പന്തില്‍ 67 റണ്‍സായിരുന്നു. ധോണി വന്നതിന് ശേഷവും ബൗണ്ടറികളും സിക്‌സറുകളും കണ്ടെത്താന്‍ ഇന്ത്യ നന്നെ വിഷമിച്ചു.

പക്ഷെ ചിത്രത്തില്‍ ഒരു ചെറിയ വ്യത്യാസമുണ്ടായി. ഗ്രൗണ്ടിന് നാലുപാടും ഷോട്ടുകള്‍ പായിച്ച് ധോണി – കോലി സഖ്യം റണ്ണുകള്‍ ഓടിയെടുത്തു. ഇതോടെ റണ്‍ നിരക്ക് ഇന്ത്യയുടെ വരുതിയിലായി. അന്ന് തങ്ങള്‍ മിന്നല്‍ വേഗത്തിലാണ് ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതെന്ന് കോലി ഓര്‍മ്മിച്ചെടുക്കുന്നു. സിംഗിളുകളുടെ സ്ഥാനത്ത് ഡബിളുകള്‍ ഓടിയപ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാരിലായി.
ഇനിയും രാഹുലിനെ സഹിക്കണോ? ഇതു തന്നെ ബെസ്റ്റ് ടൈം, ടെസ്റ്റിലും ഹിറ്റ്മാന്‍ മതി... പറഞ്ഞത് മുന്‍ താരം

അവസാന ഘട്ടത്തില്‍ ഓരോവറില്‍ മാത്രം നാലു ഡബിളുകളാണ് കോലിയും ധോണിയും ചേര്‍ന്ന് ഓടിയത്.ജയിംസ് ഫോക്‌നറും നതാന്‍ കോള്‍ട്ടര്‍ നൈലും ഇന്ത്യന്‍ ജയം തടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.
അന്നത്തെ മത്സരത്തില്‍ ബൗണ്ടറികളും സിക്‌സറുകളുമായിരുന്നില്ല ഫലം നിശ്ചയിച്ചത്. സിംഗിളുകളും ഡബിളുകളും കളി ജയിപ്പിക്കുമെന്നതിന്റെ ഉത്തമ ഉദ്ദാഹരണമാണ് 2016 ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications