Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ട്വീറ്റുകള്‍, കോലി ശരിക്കും എന്താണ് പറഞ്ഞത്?

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ റോക്കിംഗ് സ്റ്റാര്‍ ആണ് വിരാട് കോലി, കളിക്കളത്തില്‍ മാത്രമല്ല, പുറത്തും അതെ. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും വിരാട് കോലി വന്‍ ഹിറ്റാണ്. നാല്‍പ്പത്തഞ്ച് ലക്ഷത്തോളം പേരാണ് കോലിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. എന്നാല്‍ വ്യാഴാഴ്ച കോലി തന്റെ ട്വിറ്റര്‍ ആരാധകരെ ചെറുതായൊന്ന് ഞെട്ടിച്ചു.

ഞാനെന്ത് ചെയ്തു - എന്നാണ് നവംബര്‍ 20 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ട്വിറ്ററിലൂടെ കോലി ചോദിച്ചത്. ശരിയാണ് കോലി എന്ത് ചെയ്തു. ഒന്നും ചെയ്തില്ല. ചെയ്തതായി ആരാധകര്‍ക്ക് അറിയില്ല. അതുകൊണ്ടാണ് എന്താ, എന്തുപറ്റി എന്നിങ്ങനെ അവര്‍ റീട്വീറ്റ് ചെയ്തത്. പലരും കോലിയുടെ ട്വീറ്റ് ഫേവറിറ്റ് ചെയ്തുവെച്ചു. എന്നാലും ആര്‍ക്കും കാര്യം പിടികിട്ടിയില്ല. ഇത് ശരിക്കും വിരാട് തന്നെയാണോ എന്ന് ചോദിച്ചവരുമുണ്ട്.

viratkohli

ഇന്ന് ഞാനെന്തോ തെറ്റ് ചെയ്തു എന്ന് തോന്നുന്നു എന്നായിരുന്നു കോലിയുടെ അടുത്ത ട്വീറ്റ്. റോംഗ് എന്നതിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചായിരുന്നു കോലി എഴുതിയത്. ഏതോ ഒരു വിരുതന്‍ ആരാധകന്‍ കോലിക്ക് മറുപടി പറഞ്ഞത് ഇങ്ങനെ. ശരിയാണ്. നിങ്ങള്‍ റോംഗ് എന്നതിന്റെ സ്‌പെല്ലിംഗ് റോംഗ് ആയിട്ടാണ് എഴുതിയിരിക്കുന്നത്!

ഇതോട് കൂടിയാണ് കോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തോ എന്ന സംശയം ആരാധകരില്‍ ഉണ്ടായത്. ഇത് ആരൊക്കെയോ ചോദിക്കുകയും ചെയ്തു. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിക്കാനായി വെള്ളിയാഴ്ച ഓസ്‌ട്രേലിയയിലേക്ക് തിരിക്കാനിക്കേയാണ് കോലി ആരാധകരില്‍ ഈ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. ഡിസംബര്‍ നാലിന് ബ്രിസ്‌ബേനിലാണ് ആദ്യ ടെസ്റ്റ്.പിന്നെയും പിന്നെയും കോലി ഇതേപോലുള്ള ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആരാധകര്‍ക്കും തോന്നുന്നുണ്ട്, സംതിങ് വെന്റ് റോംഗ് ദേര്‍!

Story first published: Thursday, November 20, 2014, 15:49 [IST]
Other articles published on Nov 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+