ഓരോ വിക്കറ്റിനും ആര്‍പ്പുവിളിച്ചു; വികാരതീവ്രമായ വിക്കറ്റ് ആഘോഷങ്ങളുമായി കോലി
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ലഭിച്ച മികച്ച തുടക്കം ആഘോഷമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയുടെ 250 റണ്‍സെന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് റണ്‍സെടുക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് നഷ്ടമായിരുന്നു. ആദ്യവിക്കറ്റ് വീഴ്ചതന്നെ അതിവൈകാരികമായായിരുന്നു വിരാട് കോലി ആഘോഷിച്ചത്.
പിന്നീടങ്ങോട്ട് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ ഓസീസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും കോലി അമിതമായി ആഘോഷിച്ചു. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പുറത്തായപ്പോഴും രോഷാകുലനായ കോലിയെ ആരാധകര്‍ കണ്ടു. കോലിയുടെ വിക്കറ്റ് ആഘോഷം പലതവണ ചാനല്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു.

നേരത്തെ കളിയുടെ രണ്ടാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ലഞ്ചിന് പിരിയും മുന്നേ ഓപ്പണര്‍മാര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഓസീസ് താരങ്ങളെ ഇന്ത്യ അനുവദിച്ചില്ല. ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കര്‍ ഹാരീസ് 26 ഉം, ഉസ്മാന്‍ ഖവാജ 28 ഉം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് 34 ഉം റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications