Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ രണ്ടു സെഞ്ച്വറികള്‍ നേടുമെന്ന് കോലി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറികള്‍ നേടുമെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി. പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വസിം അക്രത്തിനോടാണ് കോലി താന്‍ രണ്ടു സെഞ്ച്വറികള്‍ ടൂര്‍ണമെന്റിനിടെ നേടുമെന്ന് വാക്കു നല്‍കിയത്.

ആദ്യ മത്സരത്തില്‍ 91 റണ്‍സെടുത്ത കോലിക്ക് സെഞ്ച്വറി തികയ്ക്കാന്‍ മികച്ച അവസരമുണ്ടായിരുന്നു. മറുവശത്ത് സെഞ്ച്വറി തികച്ച രോഹിത് ശര്‍മ നന്നായി ബാറ്റ് ചെയ്യുന്ന വേളയില്‍ 9 റണ്‍സ് കൂടിയെടുക്കാന്‍ കോലിക്ക് വന്‍ ഷോട്ടുകള്‍ ഉപേക്ഷിക്കാമായിരുന്നു. എന്നാല്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തിനിടയില്‍ കോലിയെ ബൗണ്ടറിയില്‍ പിടികൂടി.

viratkohli

ടൂര്‍ണമെന്റില്‍ കമന്ററിക്കായി ഓസ്‌ട്രേലിയയിലുള്ള വസിം അക്രം കളിക്കുശേഷം ഇക്കാര്യം കോലിയോട് പറഞ്ഞിരുന്നു. നന്നായി കളിച്ചെന്നും നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ച്വറി നഷ്ടപ്പെട്ടതെന്നും വസിം പറഞ്ഞപ്പോള്‍ രണ്ടു സെഞ്ച്വറികള്‍ താന്‍ ടൂര്‍ണമെന്റില്‍ നേടുമെന്നായിരുന്നു കോലിയുടെ വാക്ക്. മൂന്നാമത്തെ മത്സരത്തില്‍ കോലി സെഞ്ച്വറിനേടുകയും ചെയ്തു. ശേഷിക്കുന്ന രണ്ടുമത്സത്തില്‍ ഒരു സെഞ്ച്വറി കൂടി നേടാന്‍ കഴിയുമെന്നാണ് കോലിയുടെ പ്രതീക്ഷ.

മികച്ച ഫോമില്‍ കളിച്ചുവരുന്ന കോലി ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ 24 സെഞ്ച്വറികള്‍ തികച്ചതാരവും കോലിയാണ്. സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ എത്ര ഉയര്‍ന്നസ്‌കോറും പിന്തുടരാനുള്ള ആത്മവിശ്വാസമുള്ള കളിക്കാരനാണ് കോലി. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച കളികളില്‍ കോലിയുടെ പ്രകടനം അത് സാക്ഷ്യപ്പെടുത്തുന്നു.

Story first published: Tuesday, January 19, 2016, 8:48 [IST]
Other articles published on Jan 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+