Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി സച്ചിനെക്കാള്‍ മികച്ചവെന്ന് ഗാംഗുലി, സച്ചിനോളം ആരും വരില്ലെന്ന് കോലി!

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറോ വിരാട് കോലിയോ - ക്രിക്കറ്റ് ലോകം ചര്‍ച്ചയിലാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന വിരാട് കോലി സച്ചിനെയും കടത്തിവെട്ടി എന്ന് ചിലര്‍ പറയുമ്പോള്‍ സച്ചിന്‍ സച്ചിന്‍ മാത്രമാണ് എന്ന് മറ്റ് ചിലര്‍ പറയുന്നു. സുനില്‍ ഗാവ്‌സകറും കപില്‍ദേവും സൗരവ് ഗാംഗുലിയും പോലുള്ള പ്രമുഖര്‍ പോലും വിരാട് കോലിയെ സച്ചിന് മുകളിലോ സച്ചിന് ഒപ്പമോ റേറ്റ് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോളറിയാം കോലിയുടെ മൂല്യം.

ഞായറാഴ്ച ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച 82 റണ്‍സ് ഇന്നിംഗ്‌സോടെയാണ് ക്രിക്കറ്റ് ആരാധകരില്‍ കോലി മാനിയ പടര്‍ന്നത്. കോലിയുടെ ഇന്നിംഗ്‌സ് കണ്ട് സച്ചിന്‍ പോലും അത്ഭുതപ്പെട്ടുപോയി. വൗവ് വിരാട് കോലി, ഇത് സ്‌പെഷലാണ് എന്നായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളി കണ്ട ശേഷം ട്വിറ്ററില്‍ പറഞ്ഞത്. സച്ചിന്റെ അത്രയും സ്‌പെഷല്‍ അല്ല താന്‍ എന്നായിരുന്നു സച്ചിന്‍ പാജിയോട് വിനയത്തോടെ കോലിയുടെ മറുപടി.

sachin-kohli-

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പക്ഷേ സ്‌കോര്‍ പിന്തുടരുന്ന കാര്യത്തില്‍ കോലിയെ സച്ചിനും മുകളിലാണ് പ്രതിഷ്ഠിക്കുന്നത്. ലോകം കണ്ട ഏറ്റവും മികച്ച ചേസര്‍ കോലിയാണ്. സച്ചിനെ മറന്നുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോലി സച്ചിനെക്കാളും മുകളിലാണ്. കോലിയുടെ ഫോം അവിശ്വസനീയമാണ് എന്നും സച്ചിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് പാര്‍ട്ണറായിരുന്ന ഗാംഗുലി പറയുന്നു.

വിരാട് കോലിയുടെ ബാറ്റിംഗ് കണ്ട് ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍ പറഞ്ഞത്. വിരാട് കോലിക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ ക്യാപ്റ്റനായിരുന്നു കെയ്ന്‍ വില്യംസനും. വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് മുന്‍ ക്യാപ്റ്റനായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. ബൗളര്‍മാര്‍ ബാറ്റിംഗിലേക്കോ വിക്കറ്റ് കീപ്പിങിലേക്കോ ശ്രദ്ധ തിരിക്കുന്നതാകും നല്ലത് - സണ്ണി പറഞ്ഞു.

Story first published: Wednesday, March 30, 2016, 9:54 [IST]
Other articles published on Mar 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+