മൊഹാലി പിച്ചില്‍ ഭൂതമില്ലെന്ന് വിരാട് കോലി
മൊഹാലി: മൊഹാലി പിച്ചില്‍ ഭൂതമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കേവലം മൂന്നു ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു കോലി. ഒരവസരത്തിലും പന്ത് നന്നായി തിരിയുന്നുണ്ടായിരുന്നില്ല. ബാറ്റ്‌സ്മാന് മികച്ച റണ്‍സ് കണ്ടെത്താവുന്ന പിച്ചാണ് മൊഹാലിയിലേതെന്നും കോലി പ്രതികരിച്ചു.
218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 39.5 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് ലീഡെടുത്തു. വിജയ് മുരളി രണ്ടിന്നിങ്‌സിലും (75, 47) നേടിയ റണ്‍സും പുജാര രണ്ടാം ഇന്നിങ്‌സില്‍ നേടിയ 77 റണ്‍സും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായെന്ന് കോലി പറഞ്ഞു.

മൊഹാലിയിലെ പിച്ചില്‍ ക്ഷമയോടെ കളിച്ചാല്‍ റണ്‍സ് കണ്ടെത്താനാകുന്നതേയുള്ളു. മുരളി വിജയിയും പൂജാരയും അതാണ് ചെയ്തതെന്ന് കോലി വ്യക്തമാക്കി. ജഡേജയുടെ മടങ്ങിവരവില്‍ താന്‍ സന്തോഷവാനാണ്. രഞ്ജി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജഡേജയുടെ പ്രകടനം ഇന്ത്യയെ വിജയ തീരത്തെത്തിച്ചെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ടി20യിലും ഏകദിനത്തിലും പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ടെസ്റ്റില്‍ മികച്ച ജയം അനിവാര്യമായിരുന്നെന്ന് കോലി പറയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് തനിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യവിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പാണ്. സീരിസില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കോലി ഉറപ്പുനല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications