Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞങ്ങളെ കൈവെടിയരുത്'; ആരാധകരോട് വികാരഭരിതനായി വിരാട് കോലി

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ ആരാധകരോഷം അടങ്ങിയിട്ടില്ല. രണ്ടു മത്സരങ്ങളിലും ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്വം കാട്ടാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നാല് ഇന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങ് നിര ഇംഗ്ലീഷ് ബൗളര്‍ക്കുമുന്നില്‍ പൊരുതാതെ കീഴടങ്ങി.

തുടര്‍ച്ചയായി കളി ജയിക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണപോലെതന്നെ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ആരാധകര്‍ തിരിച്ചടിക്കും. ആരാധകര്‍ക്കൊപ്പം മുന്‍ താരങ്ങളും ചേര്‍ന്നതോടെ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചും കളിക്കാരുമെല്ലാം കടുത്ത സമ്മര്‍ദ്ദിലാണ്. ഫേസ്ബുക്കിലൂടെ വിരാട് കോലി നടത്തിയ അഭ്യര്‍ഥന ടീം കടന്നുപോകുന്ന സാഹചര്യം വ്യക്തമാക്കുന്നതാണ്.

viratkohli

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോലി പങ്കുവെച്ച സന്ദേശത്തില്‍ ഞങ്ങളെ കൈവെടിയരുതെന്ന് ആരാധകരോട് അപേക്ഷിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ ജയിക്കും. മറ്റുചിലപ്പോള്‍ ഞങ്ങള്‍ മനസിലാക്കും. നിങ്ങള്‍ ഒരിക്കലു ഞങ്ങളെ കൈവെടിയരുത്. നിങ്ങളെ ഞങ്ങളും കൈവെടിയില്ലെന്ന് ഉറപ്പുതരുന്നു. കോലി ഫേസ്ബുക്കില്‍ കുറിച്ചു.

ലണ്ടനിലെ കാലവസ്ഥ അനുസരിച്ച് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് ക്യാപ്റ്റന്‍ കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. ഉമേഷ് യാദവിനെ പുറത്തിരുത്തി കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. രണ്ട് മുന്‍നിര പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ഇഷാന്ത് ശര്‍മ്മയും, മുഹമ്മദ് ഷമിയും. ഇത് രവി ശാസ്ത്രിയുടെകൂടി നിര്‍ദ്ദേശമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഈ തീരുമാനം ഇംഗ്ലണ്ടിന് ഗുണം ചെയ്യുകയും ചെയ്തു.

Story first published: Tuesday, August 14, 2018, 17:33 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+