Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ രക്ഷിച്ച സെഞ്ച്വറി തന്റെ പ്രിയപ്പെട്ടതല്ലെന്ന് വിരാട് കോലി; പ്രിയപ്പെട്ടത് വേറെ

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സെഞ്ച്വറിയുമായി രക്ഷാപ്രവര്‍ത്തനം നടത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം ബാറ്റിംഗിന്റെ പേരില്‍ ഏറെ പഴികേട്ട താരത്തിന് ഈ അത്യുഗ്രന്‍ തിരിച്ചുവരവ് ഏറെ പ്രിയപ്പെട്ടതും ആകേണ്ടതായിരുന്നു. എന്നാല്‍ തന്റെ ടെസ്റ്റ് കരിയറിലെ ബെസ്റ്റ് സെഞ്ചുറി ഇതൊന്നുമല്ലെന്ന് വിരാട് പറയുന്നു. അഡ്‌ലെയ്ഡില്‍ 2014-ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ തികച്ച സെഞ്ച്വറിയാണ് ക്യാപ്റ്റന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്.

100 റണ്ണിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സില്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത് വിരാടിന്റെ ഇന്നിംഗ്‌സാണ്. സാം കറാണ്‍ മുന്‍നിരയും, ബെന്‍ സ്‌റ്റോക്‌സ് മധ്യനിരയിലും നാശംവിതച്ചു. പക്ഷെ ഇംഗ്ലീഷ് മണ്ണിലെ തന്റെ ആദ്യ സെഞ്ചുറി തികച്ച് വിരാട് ടീമിനെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിച്ചു. ഇംഗ്ലണ്ടിലേത് തന്റെ രണ്ടാമത്തെ മികച്ച സെഞ്ച്വറി മാത്രമാണെന്ന് ബിസിസിഐ പങ്കുവെച്ച വീഡിയോ അഭിമുഖത്തില്‍ വിരാട് വ്യക്തമാക്കി.

viratkohli

'ഈ സെഞ്ച്വറി രണ്ടാം സ്ഥാനത്ത് മാത്രമാണ്. എനിക്ക് ഏറെ സ്‌പെഷ്യലായി തോന്നുന്നത് 2014 അഡ്‌ലെയ്ഡിലെ സെഞ്ച്വറിയാണ്. കാരണം അത് രണ്ടാം ഇന്നിംഗ്‌സിലായിരുന്നു, ഞങ്ങള്‍ ഒരു ലക്ഷ്യത്തെ പിന്തുടരുകയായിരുന്നു', കോലിയുടെ 149 റണ്ണിന്റെ ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 274 റണ്‍ തികച്ചിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായിരുന്നെന്ന് ക്യാപ്റ്റന്‍ സമ്മതിക്കുന്നു. കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാമെന്ന വെല്ലുവിളി സ്വയം സ്വീകരിച്ചു. എതിരാളികളുടെ സ്‌കോറിന് അടുത്തെങ്കിലും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ടീമിനെ ഇങ്ങനെ സഹായിക്കുമ്പോള്‍ വലിയ അനുഭവമാണ്, കോലി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ സ്‌കോറിന് 13 റണ്‍ അകലെ വിരാടിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായത്. ഒരു 15 റണ്‍ കൂടി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശ തോന്നിയതായും ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ജയം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ.

Story first published: Friday, August 3, 2018, 17:11 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+