വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി

Virat Kohli Apologies For His Notebook Celebration | Oneindia Malayalam

ഹൈദരാബാദ്: അക്ഷരാര്‍ത്ഥത്തില്‍ കോലി ഷോയായിരുന്നു ഇന്നലെ ഹൈദരാബാദില്‍. വിന്‍ഡീസ് ഉയര്‍ത്തിയ പടുകൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോലി (50 പന്തില്‍ 94*) മുന്നില്‍ നിന്ന് നയിച്ചു. എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിന്‍ഡീസിന്റെ കയ്യില്‍ നിന്നും ടീം ഇന്ത്യ ജയം തട്ടിപ്പറിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം ഉജ്ജ്വലമായി ഇന്ത്യ കീഴടക്കിയെങ്കിലും സ്വന്തം ഇന്നിങ്‌സിലെ ആദ്യ പകുതി മോശമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി തുറന്നുസമ്മതിക്കുന്നു. യുവതാരങ്ങള്‍ ഇത് മാതൃകയാക്കരുത്, കോലി മത്സരശേഷം വ്യക്തമാക്കി.

തുടക്കം

ബാറ്റിങ് തുടങ്ങുമ്പോള്‍ പത്തു റണ്‍സിന് മുകളിലായിരുന്നു ആവശ്യപ്പെട്ട റണ്‍നിരക്ക്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്ത കെഎല്‍ രാഹുല്‍ ആദ്യ ഓവറുകളില്‍ തന്നെ ആഞ്ഞുവീശി. എന്നാല്‍ പതിവുതാളം കണ്ടെത്താന്‍ ഹിറ്റ്മാന് ഇന്നലെ കഴിഞ്ഞില്ല.എട്ടു റണ്‍സിന് രോഹിത് പുറത്തായ ശേഷമാണ് മൂന്നാം നമ്പറില്‍ നായകന്‍ കോലിയുടെ വരവ്.

നിയന്ത്രണം ഏറ്റെടുത്തു

കോലിയുടെ തുടക്കവും നിരാശജനകമായിരുന്നു. ഒരുഭാഗത്ത് കെഎല്‍ രാഹുല്‍ വെടിക്കെട്ട് തുടര്‍ന്നപ്പോള്‍ കോട്രലിനെതിരെയും ഹോള്‍ഡറിനെതിരെയും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ നായകന്‍ പാടുപെട്ടു. രണ്ടാം വിക്കറ്റില്‍ നൂറു റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് രാഹുല്‍ വിടവാങ്ങിയത് (40 പന്തില്‍ 62 റണ്‍സ്). ഇതോടെ കോലിയും ഗിയര്‍ മാറ്റി. കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു.

തൃപ്തനല്ല

ആറു ഫോറും ആറു സിക്‌സുമാണ് ഇന്നലെ കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. വില്യംസ് എറിഞ്ഞ 18 ആം ഓവറിലെ നാലാംപന്ത് കവറിന് മുകളിലൂടെ പറത്തി കോലി ഇന്ത്യയുടെ ജയത്തിന് അടിവരയിട്ടു. ഇതേസമയം സ്വന്തം കളിയില്‍ നായകന്‍ തൃപ്തനല്ല. ഇന്നിങ്‌സിലെ ആദ്യപകുതി തികച്ചും മോശമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി പന്തിനെ കടന്നാക്രമിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് മത്സരശേഷം കോലി പറഞ്ഞു.

Most Read: ടി20യില്‍ ഇനി ധവാന്‍ വേണ്ട!! പകരം ഈ താരം ഓപ്പണറാവട്ടെ, നിര്‍ദേശവുമായി ശ്രീകാന്ത്

ആക്രമിച്ചു കളിച്ചു

കെഎല്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം കൂടാതിരിക്കാന്‍ വേണ്ടിയാണ് ആക്രമണോത്സുകമായി കളിച്ചത്. തുടക്കത്തില്‍ സ്‌ട്രൈക്ക് റേറ്റ് 140 എങ്കിലും നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. എന്നാല്‍ ജേസണ്‍ ഹോള്‍ഡറിന്റെ ഓവറിന് ശേഷം ക്രീസില്‍ താളം കണ്ടെത്താനായി. വലിച്ചുവാരി ബാറ്റുവീശുന്ന 'സ്ലോഗറല്ല' ഞാന്‍. ആദ്യ പകുതിയില്‍ ചെയ്ത തെറ്റും ഇതുതന്നെ.

ടൈമിങ്

വലിയ ലക്ഷ്യം മുന്നിലുള്ളതുകൊണ്ട് വന്നപാടെ ഗ്രൗണ്ടിന് പുറത്തേക്ക് പന്തിനെ അടിച്ചകറ്റാനായിരുന്നു ശ്രമിച്ചത്. എന്തായാലും രണ്ടാം പകുതിയില്‍ കൂടുതല്‍ സമചിത്തതയോടെ കളിക്കാനായി. ടൈമിങ് പാലിച്ച് ഷോട്ടു കളിച്ചു. ട്വന്റി-20 ഫോര്‍മാറ്റില്‍ കാണികളെ ത്രസിപ്പിക്കാനായി സിക്‌സുകള്‍ അടിക്കുന്ന താരമല്ല ഞാന്‍. എനിക്കൊരു ദൗത്യമുണ്ട്. ടീമിനെ ജയിപ്പിക്കണം. ടീമെന്ന നിലയില്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ആഞ്ഞടിക്കുന്ന തന്ത്രമാണ് ഇന്ത്യ പിന്തുടരാറ് — വിരാട് കോലി പറഞ്ഞു.

ഫോർമാറ്റ് സ്പെഷ്യലിസ്റ്റാവേണ്ട

ഫോര്‍മാറ്റ് സെപ്ഷ്യലിസ്റ്റാവാന്‍ താത്പര്യമില്ലെന്നും മത്സരശേഷം കോലി വ്യക്തമാക്കി. നിലവില്‍ ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ കളിക്കുന്ന താരമാണ് കോലി. ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ സ്‌പെഷ്യലിസ്റ്റാവാന്‍ താരം ആഗ്രഹിക്കുന്നില്ല. ഇതു ബാറ്റിങ് ശൈലിയെ ബാധിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

Most ReadL: ധോണി വിളികള്‍ ഇനിയും മുഴങ്ങും... പന്തിനോട് ഗാംഗുലി, നല്‍കിയ ഉപദേശം ഇങ്ങനെ

രോഹിത്തിന് പിന്നിൽ

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് കോലി. പക്ഷെ ട്വന്റി-20 -യില്‍ ബാറ്റിങ് റാങ്ക് പതിനഞ്ചും. എന്തായാലും ട്വന്റി-20 -യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് വിരാട് കോലി (2,544 റണ്‍സ്). ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയുമായി മൂന്ന് റണ്‍സിന്റെ അകലം മാത്രമേ കോലിക്കുള്ളൂ.

Story first published: Saturday, December 7, 2019, 15:05 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X