Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാന്‍ഡ് മൂല്യമോ ക്രിക്കറ്റോ വലുത്?; വിമര്‍ശകര്‍ക്ക് കോലിയുടെ മറുപടി

ലണ്ടന്‍: സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കിടയില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി. മൂല്യത്തിനനുസരിച്ച് കോടികളുടെ പരസ്യവിപണിയിലും കോലി തന്നെയാണ് താരം. എന്നാല്‍, കോലി ബ്രാന്‍ഡ് മൂല്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് അടുത്തിടെ വിമര്‍ശനമുണ്ടായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് കോലി മറിപടി പറയുകയാണ്.

തന്റെ ബ്രാന്‍ഡ് മൂല്യം ഒരു പക്ഷേ 120 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരിക്കും. എന്നാല്‍ അക്കാര്യമൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് കോലി പറയുന്നു. ഇത് വെറും നമ്പറുകള്‍ മാത്രമാണ്. ഒരു ഉത്പന്നത്തിന്റെ നമ്പര്‍ പോലെ. തന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണ്. അതുമാത്രമാണ് ശേഷിക്കുകയെന്നും കോലി വ്യക്തമാക്കി.

viratkohli

ധോണിയേക്കാളും സച്ചിനേക്കാളും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം എങ്ങിനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും തനിക്ക് പറയാനാകില്ല. മാര്‍ക്കറ്റ് ഉയരുമ്പോള്‍ മൂല്യവും ഉയരുന്നു എന്നത് സാധാരണ കാര്യമാത്രമാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റിലാണ് തന്റെ ശ്രദ്ധ. മൂല്യം വര്‍ധിക്കുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്നും കോലി പറഞ്ഞു.

നേരത്തെ ചില ബ്രാന്‍ഡുകളുമായി കരാറിലേര്‍പ്പെട്ടിരുന്നു. കൂടുതല്‍ ബ്രാന്‍ഡുകളോട് താത്പര്യമില്ല. ക്രിക്കറ്റില്‍ മാത്രമാണ് തനിക്ക് ശ്രദ്ധ. പണം ബ്രാന്‍ഡിലൂടെ മാത്രമല്ല ലഭിക്കുന്നത്. ഒരു താരത്തെ ബ്രാന്‍ഡ് മൂല്യവുമായി താരതമ്യം ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്നും കോലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Story first published: Saturday, June 3, 2017, 8:54 [IST]
Other articles published on Jun 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+