For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സറുകളല്ല ഫോറുകളാണ് തന്റെ കഴിവിനൊത്തതെന്ന് വിരാട് കോലി

By Anwar Sadath

ദില്ലി: ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇന്ത്യയുടെ വിരാട് കോലി. സമകാലീന ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാള്‍. ടി20യിലും, ഏകദിനത്തിലും, ടെസ്റ്റ് ക്രിക്കറ്റിലും കോലി തന്റെതായ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഏഷ്യാകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് കോലി തന്റെ സ്‌കോറിങ് രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി.

33 ടി20 മത്സരങ്ങളില്‍ നിന്നും കേവലം 27 സിക്‌സറുകള്‍ മാത്രമേ കോലിയുടെ അക്കൗണ്ടിലുള്ളു. എന്നാല്‍ 127 ബൗണ്ടറികള്‍ ഇതിനകം തന്നെ നേടിക്കഴിഞ്ഞു. സിക്‌സര്‍ അടിക്കുന്നതില്‍ കോലിക്കുള്ള കഴിവുകേട് പലരും നേരത്തെ ചൂണ്ടുക്കാട്ടിയിരുന്നു. എന്നാല്‍, എന്തുകൊണ്ടാണിതെന്ന് കോലി തന്നെ പറയുന്നു.

viratkohli

ടി20 ക്രിക്കറ്റില്‍ ആദ്യ നാളുകളില്‍ സ്‌ട്രൈക്ക് 100 ശതമാനം മതിയെന്നായിരുന്നു തന്റെ കണക്കുകൂട്ടല്‍. പിന്നീട് സ്‌കോറിങ് നിരക്ക് കൂട്ടേണ്ടിവന്നതോടെ ബൗണ്ടറികള്‍ നേടേണ്ടതായി വന്നു. കൂറ്റന്‍ സിക്‌സറുകളിലൂടെയാണ് മുന്‍നിര താരങ്ങള്‍ റണ്‍ നിരക്ക് ഉയര്‍ത്തുന്നതെങ്കിലും വലിയ സിക്‌സറുകള്‍ക്ക് അനുയോജ്യമല്ല തന്റെ ബാറ്റിങ് ശൈലി.

അതുകൊണ്ടുതന്നെ ബൗണ്ടറികള്‍ നേടാനായാണ് പിന്നീട് ശ്രമം ആരംഭിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. സിക്‌സറുകള്‍ മാത്രമല്ല ബൗണ്ടറികളും സ്‌കോറിങ് നിരക്ക് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന താന്‍ തെളിയിച്ചെന്നും കോലി പറയുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീം മുുന്നൊരുക്കം നടത്തിയെന്നും വിജയിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 24, 2016, 8:41 [IST]
Other articles published on Feb 24, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+