Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂരിന്റെ ആദ്യ വിജയത്തിന് പിന്നില്‍ കോലിയുടെ ഭാര്യ അനുഷ്‌കയും

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരു വിജയംപോലുമില്ലാതെ നാണക്കേടിലായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒടുവില്‍ ആശ്വാസജയം കണ്ടെത്തിയിരിക്കുന്നു. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കുശേഷം ഏഴാം മത്സരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിളങ്ങിയതോടെയാണ് ബാംഗ്ലൂര്‍ വിജയതീരത്തെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (67), എബി ഡിവില്ലിയേഴ്സിന്റെയും (59*) ഇന്നിങ്സുകള്‍ നാലു പന്ത് ശേഷിക്കെ വെറും രണ്ടു വിക്കറ്റിന് ആര്‍സിബിയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 8 വിക്കറ്റിനാണ് വിരാട് കോലിയും സംഘവും ജയം ആഘോഷിച്ചത്.

ആശ്വാസമായത് ഭാര്യയുടെ സാമീപ്യം

ആശ്വാസമായത് ഭാര്യയുടെ സാമീപ്യം

തുടര്‍തോല്‍വികളിലും തന്നെ ആത്മവിശ്വാസത്തോടെ നിലനിര്‍ത്തിയത് ഭാര്യ അനുഷ്‌ക ശര്‍മയാണെന്നാണ് കോലിയുടെ വെളിപ്പെടുത്തല്‍. മത്സരശേഷം നടന്ന പരിപാടിയിലാണ് കോലി ഭാര്യയുടെ സ്വാധീനം തന്നെ പോസിറ്റീവായി നിലനിര്‍ത്താന്‍ സഹായിച്ചെന്ന് തുറന്നുപറഞ്ഞത്. വിവാഹം തന്റെ ജീവിതം മാറ്റിമറിച്ചെന്നും വിരാട് കോലി പറഞ്ഞു.

ഭാര്യയുടെ പ്രചോദനം ശക്തിപകരുന്നു

ഭാര്യയുടെ പ്രചോദനം ശക്തിപകരുന്നു

കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി തന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ലകാര്യം വിവാഹമാണ്. വിവാഹം തന്നെ മാറ്റിമറിച്ചു. ഏറ്റവും സുന്ദരിയും സുന്ദരമായ വ്യക്തിത്വത്തിനുടമയുമാണ് തന്റെ ഭാര്യ. തന്റെ പ്രധാന ശക്തി ഭാര്യയുടെ സാമീപ്യം തന്നെ. എല്ലായിപ്പോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കാന്‍ അവള്‍ ശ്രമിക്കുന്നു. തനിക്കൊപ്പം നല്ലകാര്യങ്ങളുമായി സമയം പങ്കിടാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നും കോലി വ്യക്തമാക്കി.

അനുഷ്‌കയും കോലിയും

അനുഷ്‌കയും കോലിയും

എത്രതിരക്കിലും ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന വ്യക്തിയാണ് കോലി. തുടര്‍ച്ചയായ മത്സരങ്ങള്‍ വരുമ്പോള്‍ ടീമില്‍നിന്നും അവധിയെടുത്തുപോലും കോലി ഭാര്യയ്‌ക്കൊപ്പം ചുറ്റിയടിക്കുന്നു. ഐപിഎല്ലില്‍ ടീമിലെ ഉറ്റ സുഹൃത്തായ എബി ഡിവില്ലിയേഴ്‌സിന്റെ കുടുംബത്തോടൊപ്പം കോലിയും ഭാര്യയും സല്ലപിക്കുന്ന ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


Story first published: Sunday, April 14, 2019, 16:52 [IST]
Other articles published on Apr 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+