വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ വര്‍ഷം കോലി തിരുത്താനിരിക്കുന്ന സച്ചിന്റെ മൂന്നു പ്രധാന റെക്കോര്‍ഡുകള്‍

3 records of Sachin Tendulkar that Virat Kohli could break in 2020 | Oneindia Malayalam

ക്രിക്കറ്റിന്റെ ദൈവമെന്നാണ് (God of Cricket) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വാഴ്ത്തപ്പെടുന്നത്. 16 ആം വയസ്സില്‍ ഇന്ത്യയ്ക്കായി കളിച്ചു തുടങ്ങിയ സച്ചിന്‍ 24 വര്‍ഷംകൊണ്ട് എണ്ണമറ്റ റെക്കോര്‍ഡുകള്‍ കരിയറില്‍ വെട്ടിപ്പിടിച്ചു. ലോക ക്രിക്കറ്റില്‍ സച്ചിന് പകരമൊരു അവതാരമുണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ച കാലത്താണ് വിരാട് കോലിയെന്ന തരോദയത്തെ ഇന്ത്യ കാണുന്നത്. വൈകാതെ സച്ചിന്റെ പിന്‍ഗാമിയായും കോലി പേരെടുത്തു.

റെക്കോർഡുകൾ

2008 -ലാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ ചുവടുവെയ്ക്കുന്നത്. ഒരു ദശാബ്ദം പിന്നിടുമ്പോള്‍ തകര്‍ക്കപ്പെടില്ലെന്ന് കരുതിയ സച്ചിന്റെ നിരവധി റെക്കോര്‍ഡുകള്‍ കോലി തിരുത്തി. ഇതേസമയം, റെക്കോര്‍ഡുകള്‍ മറികടക്കുന്നുണ്ടെന്ന് കരുതി സച്ചിനെയും കോലിയെയും ഒരേ ത്രാസില്‍ തൂക്കുന്നത് നീതിയല്ല. കാരണം ഇരുവരും കളിച്ചത് വ്യത്യസ്ത യുഗങ്ങളിലാണ്; വ്യത്യസ്ത സാഹചര്യങ്ങളിലാണ്. ഈ വസ്തുത മുന്‍നിര്‍ത്തിത്തന്നെ 2020 -ല്‍ വിരാട് കോലി പിടിച്ചെടുക്കാനിരിക്കുന്ന സച്ചിന്റെ മൂന്നു പ്രധാന റെക്കോര്‍ഡുകള്‍ ചുവടെ പരിശോധിക്കാം.

ഏകദിന സെഞ്ച്വറികള്‍

ഏകദിന സെഞ്ച്വറികള്‍

ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയടിച്ച താരമെന്ന പൊന്‍തൂവല്‍ സച്ചിന്റെ തൊപ്പിയില്‍ കാലങ്ങളായി ഭദ്രമാണ്. 49 ഏകദിന സെഞ്ച്വറികളാണ് 24 വര്‍ഷം നീണ്ട കരിയര്‍കൊണ്ട് സച്ചിന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ വര്‍ഷം ചിത്രം മാറാം. കാരണം 43 ഏകദിന സെഞ്ച്വറികള്‍ കോലിയുടെ പേരില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. 242 ഏകദിനങ്ങളാണ് ഇന്ത്യന്‍ നായകന്‍ ഇതുവരെ കളിച്ചിരിക്കുന്നതും.

സാധ്യതയേറെ

ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ 2020 -ല്‍ ഏഴു സെഞ്ച്വറികള്‍ കൂടി കണ്ടെത്താന്‍ കോലിക്ക് നിഷ്പ്രയാസം സാധിക്കും. കഴിഞ്ഞവര്‍ഷം ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് കോലിക്ക് തിളങ്ങനാവാതെ പോയത്. പിന്നിട്ട നിരവധി അര്‍ധ സെഞ്ചറികള്‍ ശതകങ്ങളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. എന്നിട്ടും അഞ്ചു സെഞ്ച്വറികള്‍ കോലി കുറിച്ചു. കണക്കുപുസ്തകം നോക്കിയാല്‍ സച്ചിന്‍ കളിച്ചതിന്റെ പാതി മത്സരങ്ങള്‍ കൊണ്ടാണ് വിരാട് കോലി 43 സെഞ്ച്വറികള്‍ പിന്നിട്ടിരിക്കുന്നത്. കാരണം 49 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ സച്ചിന് വേണ്ടിവന്നത് 463 ഏകദിനങ്ങളാണ്.

അതിവേഗം 12,000 റണ്‍സ്

അതിവേഗം 12,000 റണ്‍സ്

ലോകക്രിക്കറ്റില്‍ ഇതുവരെ അഞ്ചു താരങ്ങള്‍ മാത്രമാണ് 12,000 ഏകദിന റണ്‍സ് പിന്നിട്ടിരിക്കുന്നത് — മഹേള ജയവര്‍ധന, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇവരില്‍ സച്ചിനാണ് ഏറ്റവും വേഗത്തില്‍ 12,000 ഏകദിന റണ്‍സ് നാഴികക്കല്ല് പിന്നിട്ടത്. 300 ഇന്നിങ്‌സുകള്‍കാണ്ട് 12,000 റണ്‍സ് പിന്നിടാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായി.

Most Read: കൊല്‍ക്കത്തയ്ക്ക് വാനോളം പ്രതീക്ഷ; ബിബിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സുമായി ടോം ബാന്റന്‍

396 റൺസ് കൂടി

എന്നാല്‍ 2020 -ല്‍ സച്ചിന്റെ ഈ റെക്കോര്‍ഡും വിസ്മൃതിയിലടയും. കാരണം കോലിയും 12,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടരികിലാണ്. നിലവില്‍ 233 ഇന്നിങ്‌സുകളില്‍ നിന്നായി 11,609 റണ്‍സാണ് കോലി സമ്പാദിച്ചിരിക്കുന്നത്. ബാറ്റിങ് ശരാശരി 59.84. കോലിയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ പത്തു ഇന്നിങ്‌സുകള്‍ കൂടി മതി 391 റണ്‍സ് കണ്ടെത്തി ഇന്ത്യന്‍ നായകന് 12,000 റണ്‍സ് തികയ്ക്കാന്‍.

ഹോം സെഞ്ച്വറികള്‍

ഹോം സെഞ്ച്വറികള്‍

ഏകദിനത്തില്‍ വിരാട് കോലി കുറിച്ച 43 സെഞ്ച്വറികളുടെ എണ്ണമെടുത്താല്‍ 19 ഉം ഇന്ത്യന്‍ മണ്ണില്‍ കളിച്ചു നേടിയതാണെന്ന് കാണാം. ലോകക്രിക്കറ്റില്‍ സച്ചിനാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഹോം സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പിന്നിട്ട 20 സെഞ്ച്വറികളാണ് സച്ചിനെ ഈ റെക്കോര്‍ഡിന് അര്‍ഹനാക്കുന്നതും. എന്തായാലും ഈ വര്‍ഷം ക്രിക്കറ്റിലെ ഈ റെക്കോര്‍ഡ് ചിത്രവും മാറും.

വിഷമമുള്ള കാര്യമല്ല

ഇന്ത്യന്‍ മണ്ണില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി കണ്ടെത്തിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഹോം സെഞ്ച്വറിയടിച്ച താരമാകും വിരാട് കോലി. ഈ വര്‍ഷം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുമായി മൂന്നുവീതം ഏകദിന ഹോം പരമ്പരകളുണ്ട് ഇന്ത്യയ്ക്ക് കളിക്കാന്‍. ഇപ്പോഴത്തെ ഫോം മുന്‍നിര്‍ത്തി ഒന്‍പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികള്‍ കണ്ടെത്തുക വിരാട് കോലിയെ സംബന്ധിച്ച് വിഷമമേറിയ കാര്യമല്ല.

Story first published: Tuesday, January 7, 2020, 13:35 [IST]
Other articles published on Jan 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X