കോലിക്ക് പിന്തുണയുമായി രവി ശാസ്ത്രി
ദില്ലി:ലോകകപ്പ് ക്രിക്കറ്റില്‍ ആസ്‌ട്രേലിയയോടേറ്റ തോല്‍വിയില്‍ പ്രധാന പഴി കേള്‍ക്കേണ്ടി വന്ന ഇന്ത്യന്‍ താരം വിരാട് കൊലിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയ കോലിയെ കോന്നുകോലവിളിച്ചു. എന്നാല്‍ പല പ്രമുഖരും ഈ വിഷയത്തില്‍ കോലിക്കും പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ കോലിക്ക് പിന്തുണയുമായി എത്തിയത് ടീം ഡയറക്ടര്‍ രവി ശാസ്ത്രിയാണ്. അനുഷ്‌ക്കയുടെ സാന്നിധ്യമാണ് കൊലി പെട്ടെന്ന് പുറത്താകാന്‍ കാരണമെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് ശാസ്ത്രി പറഞ്ഞു.

ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് വിരാട്. അദ്ദേഹത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല. അനുഷ്‌ക്കയുടെ സാന്നിധ്യത്തില്‍ തന്നെയാണ് ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് 700 റണ്‍സ് നേടിയതെന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പിന് ശേഷം പുറത്തുവന്ന ഐ.സി.സി റാങ്കിങില്‍ കോലി നാലാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications