സച്ചിനോ, കോലിയോ, കേമനാര്? ആര്‍ക്കെതിരേ ബൗള്‍ ചെയ്യും? വോണിന്റെ കിടിലന്‍ മറുപടി

ദില്ലി: ലോക ക്രിക്കറ്റിലെ ഏറ്റവു മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കം മുറുകകയാണ്. സകല ബാറ്റിങ് റെക്കോര്‍ഡുകളും കട പുഴക്കി മുന്നേറുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഏറ്റവും മികച്ചവനെന്ന് ചില മുന്‍ താരങ്ങള്‍ തന്നെ അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പല റെക്കോര്‍ഡുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞ കോലി വിരമിക്കുമ്പോഴേക്കും ശേഷിച്ചവയും തിരുത്തുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സച്ചിനെതിരേ നിരവധി മല്‍സരങ്ങളില്‍ പന്തെറിയുകയും അദ്ദേഹത്തിന്റെ ബാറ്റിങിന്റെ ചൂട് ശരിക്കും അറിയുകയും ചെയ്ത താരമാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. സച്ചിന്‍, കോലി ഇവരില്‍ ആരാണ് കേമനെന്ന കാര്യത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് വോണ്‍.

റിച്ചാര്‍ഡ്‌സും കോലിയും ബെസ്റ്റ്
ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ വോണിന് രണ്ട് ഉത്തരങ്ങളുണ്ട്. ഇന്ത്യന്‍ നായകന്‍ കോലിയും വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമാണ് ഏകദിനത്തിലെ ഏറ്റവും കേമന്‍മാര്‍. രണ്ടു പേരില്‍ കേമന്‍ ആരെന്നു കോലിയുടെ കരിയര്‍ അവസാനിക്കട്ടെ, അതിനു ശേഷം താന്‍ മറുപടി നല്‍കാമെന്നും വോണ്‍ പറഞ്ഞു. ഏകദിനത്തില്‍ കോലിയുടെ റെക്കോര്‍ഡ് അവിശ്വസനീയമാണ്. എത്ര കേമനാണ് അദ്ദേഹമെന്ന് ഈ റെക്കോര്‍ഡുകള്‍ തന്നെ തെളിവാണെന്നും അദ്ദേഹം ്്്ചൂണ്ടിക്കാട്ടി.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. പ്രഥമ സീസണില്‍ രാജസ്ഥാന്‍ ചാംപ്യന്‍മാരായത് വോണിനു കീഴിലായിരുന്നു.

ബൗള്‍ ചെയ്യുമോ?
സച്ചിന്‍, കോലി ഇവരില്‍ ആര്‍ക്കെതിരേ ബൗള്‍ ചെയ്യാനാണ് താല്‍പ്പര്യമെന്നുള്ള ചോദ്യത്തിന് രണ്ടു പേര്‍ക്കെതിരേയും ബൗള്‍ ചെയ്യാന്‍ ഇഷ്ടമില്ലെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള വോണിന്റെ മറുപടി.
ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ഡാരില്‍ കള്ളിനെനിനെ പോലുള്ളവര്‍ക്കെതിരേ ബൗള്‍ ചെയ്യാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പറയുന്നു. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കവെ കള്ളിനെനിന് എതിരേ വോണ്‍ കളിച്ചിട്ടുണ്ട്.

സച്ചിനോ, കോലിയോ മിടുക്കന്‍?
90കളുടെ മധ്യത്തില്‍ സച്ചിനും ബ്രയാന്‍ ലാറയുമായിരുന്നു ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍. മറ്റു താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഇരുവരും.
നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. എന്നാല്‍ സച്ചിനേക്കാള്‍ മിടുക്കനാണോ കോലിയെന്ന് പറയാന്‍ കഴിയില്ല. രണ്ടു പേരും തികച്ചും വ്യത്യസ്തരായ കളിക്കാരാണ്. അസാധാരണ പ്രതിഭയുള്ള താരങ്ങളാണ് സച്ചിനും കോലിയുമെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications