Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ പാകിസ്താന്‍ ആരാധകന് ജാമ്യം!

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയോടുള്ള ആരാധന മൂത്ത് പാകിസ്താന്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ യുവാവിന് ജാമ്യം. പഞ്ചാബ് പ്രവിശ്യയിലുള്ള കോടതിയിയാണ് ഉമര്‍ ദ്രാസ് എന്ന ചെറുപ്പക്കാരന് ജാമ്യം അനുവദിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നായിരുന്നു കോലിയുടെ കടുത്ത ആരാധകനായ ഉമര്‍ ദ്രാസ് ലാഹോറിലെ വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.

ഒരു മാസത്തിലധികമായി ഉമര്‍ ദ്രാസ് ജയിലില്‍ കഴിയുകയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ സ്വന്തം വീടിന് മുകളിലാണ് ഇയാള്‍ ദേശീയ പതാക ഉയര്‍ത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍പ് ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

umerdaraz-kohli-fan-pak

ദ്രാസിന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇന്ത്യയുടെ ദേശീയ പതാകയും കോലിയുടെ പോസ്റ്ററുകളും കണ്ടെത്തിയിരുന്നു. വിരാട് കോലിയുടെ കടുത്ത ആരാധകനാണ് താനെന്നും ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് കോലിയോടുള്ള ആരാധന മൂലമാണെന്നും ഇയാള്‍ അന്നേ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാക് ദിനപ്പത്രമായ ഡോണ്‍ ആണ് ഉമര്‍ ദ്രാസിന് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തുവിട്ടത്.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെ നേരിടുന്ന ദിവസം തന്നെയാണ് കോലിയുടെ ആരാധകന് ജാമ്യം കിട്ടിയത് എന്നതും രസകരമാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഉദ്ഘാടന മത്സരം ഇന്ത്യ ജയിച്ചിരുന്നു. പാകിസ്താന് ഇത് ആദ്യത്തെ കളിയാണ്. ഇന്ത്യന്‍ സമയം 7 മണിക്ക് മിര്‍പൂരിലാണ് കളി.

Story first published: Saturday, February 27, 2016, 12:37 [IST]
Other articles published on Feb 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+