വൈറലായി 'കുട്ടിക്കോലി', ചിത്രങ്ങള്‍ പുറത്തുവിട്ട് മുന്‍ ടീമംഗം- ഓട്ടോഗ്രാഫിലെ ആഗ്രഹം സത്യമായി!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങളും പത്രത്തിന്റെ കട്ടിങുകളും സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുയാണ്. ജൂനിയര്‍ തലത്തില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയുള്ള അദ്ദേഹത്തിന്റെ പല ഫോട്ടോസും പത്രത്തിന്റെ കട്ടിങുകളുമാണ് മുന്‍ ടീമംഗമായിരുന്ന ഷലജ് സോധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കോലിയുടെ ഓട്ടോഗ്രാഫും ഇക്കൂട്ടത്തിലുണ്ട്.

നിലവില്‍ മുംബൈയിലാണ് താമസിക്കുന്നതെങ്കിലും ജൂനിയര്‍ തലത്തിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഡല്‍ഹിക്കു വേണ്ടിയാണ് കോലി കളിച്ചിട്ടുള്ളത്. ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ടീമുകളെ അദ്ദേഹം നയിക്കുകയും ചെയ്തിട്ടുണ്ട്. 2013 സപ്തംബറിലായിരുന്നു കോലി അവസാനമായി ഡല്‍ഹിക്കു വേണ്ടി കളിച്ചത്. അണ്ടര്‍ 16 കരിയറില്‍ ഡല്‍ഹി ടീമിനൊപ്പമുള്ള കോലിയുടെ പല ചിത്രങ്ങളും സോധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ടീമിനെക്കുറിച്ച് വിവിധ പത്രങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തയുടെ കട്ടിങുകളായിരുന്നു. കൂടാതെ ചില ഗ്രൂപ്പ് ഫോട്ടോസും അദ്ദേഹം പുറത്തുവിട്ടവയുടെ കൂട്ടത്തിലുണ്ട്.

ഇതില്‍ കോലിയുടെ ഓട്ടോഗ്രാഫാണ് ഏറ്റവുമധികം പേര്‍ ശ്രദ്ധിച്ചത്. വീടിന്റെ വിലാസലും പഴയ ഫോണ്‍ നമ്പറുമെല്ലാം ഇതിലുണ്ട്. ഇഷ്ട നിറം കറുപ്പാണെന്നും ഹോബി ഫുട്‌ബോള്‍ കളിക്കുകയാണെന്നും കോലി ഓട്ടോഗ്രാഫില്‍ കുറിച്ചിട്ടുണ്ട്. കോച്ചിങിനു ചേര്‍ന്നതാണ് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമെന്നു കുറിച്ച അദ്ദേഹം തന്റെ ആരാധനാപാത്രം ഋത്വികാണെന്നും എഴുതിയിരിക്കുന്നു. തന്നെക്കുറിച്ചുള്ള വരി എന്നയിടത്ത് നീ വിഡ്ഢിയാണെന്നായിരുന്നു കോലി എഴുതിയത്. ആഗ്രഹം ഇന്ത്യന്‍ ക്രിക്കറ്റാവുകയാണെന്നും അടുത്ത കൂട്ടുകാരന്‍ പിയൂഷാണെന്നും അദ്ദേഹം ഓട്ടോഗ്രാഫില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സുഹൃത്തിനെക്കുറിച്ചുള്ള നിര്‍വചനം എന്നയടിത്ത് ഒന്നുമെഴുതാതെ അദ്ദേഹം വെട്ടിയിരിക്കുകയാണ്.

WTC: ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എങ്ങനെ? ഹാട്രിക്ക് തൂത്തുവാരല്‍, തോറ്റത് ഒരു പരമ്പര മാത്രം

IPL 2021: ക്യാപ്റ്റന്‍സിയില്‍ ധോണി ഒരു മാറ്റം വരുത്തി! സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോപ്ര

നിലവില്‍ ലോക ക്രിക്കറ്റിലെ ഫാബുലസ് ഫോറെന്നു വിശേഷിപ്പിക്കപ്പെടുന്ന നാലു ബാറ്റ്‌സ്മാന്‍മാരില്‍ ഒാളാണ് 32 കാരനായ കോലി. 2017 മുതല്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന അദ്ദേഹം 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ റണ്ണറപ്പുകളാക്കുകയും 2019ലെ ലോകകപ്പില്‍ സെമിയിലെത്തിക്കുകയും ചെയ്തു.

നിലവില്‍ കോലിക്കു കീഴില്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ജൂണ്‍ 18ന് ന്യൂസിലാന്‍ഡുമായാണ് ഇംഗ്ലണ്ടില്‍ വച്ച് ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. ടെസ്റ്റില്‍ 52.37 ശരാശരിയില്‍ 7490 റണ്‍സെടുത്തിട്ടുള്ള അദ്ദേഹം ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്‍ കൂടിയാണ്. 12,169 റണ്‍സ് ഏകദിനത്തില്‍ കോലിയുടെ പേരിലുണ്ട്. 90 ടി20കളില്‍ നിന്നും 3159 റണ്‍സും അദ്ദേഹം നേടി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 15, 2021, 16:41 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X