വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ചേരാത്ത ഭക്ഷണം കഴിക്കലാണ് ഹോബി', ഭക്ഷണ പ്രിയനായ സഹതാരത്തെക്കുറിച്ച് കോലി

സഹതാരങ്ങളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോവുകയും ആഘോഷിക്കുകയും ചെയ്യുന്ന കോലി ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയെല്ലാം കോലി പങ്കുവെക്കാറുമുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ആധുനിക ക്രിക്കറ്റില ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. പകരം വെക്കാനില്ലാത്ത പ്രതിഭാസം. കളത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത ആക്രമണോത്സകതയുള്ള നായകനാണ് കോലി. എന്നാല്‍ കളത്തിന് പുറത്ത് സഹതാരങ്ങളോടൊപ്പം അടിച്ചു പൊളിക്കാനും ആഘോഷിക്കാനും തയ്യാറാവുന്ന താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലിലടക്കം സഹതാരങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കോലി ശ്രമിക്കാറുണ്ട്.

വിദേശ താരങ്ങളോടടക്കം വലിയ ആത്മബന്ധം സൂക്ഷിക്കാന്‍ കോലിക്ക് സാധിക്കാറുണ്ട്. സഹതാരങ്ങളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോവുകയും ആഘോഷിക്കുകയും ചെയ്യുന്ന കോലി ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയെല്ലാം കോലി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഭക്ഷണ പ്രിയനായ സഹതാരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കോലി.

Also Read : ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്Also Read : ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

സാഹയുടെ രീതികള്‍ വ്യത്യസ്തം

സാഹയുടെ രീതികള്‍ വ്യത്യസ്തം

അത് മറ്റാരുമല്ല വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വൃദ്ധിമാന്‍ സാഹയാണെന്നാണ് കോലി പറയുന്നത്. ചേരാത്ത ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കലാണ് സാഹയുടെ പ്രധാന ഹോബിയെന്നാണ് കോലി പറയുന്നത്. യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് കോലിയുടെ തുറന്ന് പറച്ചില്‍. 'ആരെങ്കിലും വ്യത്യസ്തമായ രീതിയില്‍ ചേരാത്ത ഭക്ഷണ കൂട്ടുകെട്ട് കഴിക്കുന്ന കണ്ടിട്ടുണ്ടെങ്കില്‍ അത് വൃദ്ധിമാന്‍ സാഹയെയാണ്. ഒരു തവണ അവന്റെ പ്ലേറ്റ് ഞാന്‍ ശ്രദ്ധിച്ചു.

ബട്ടര്‍ ചിക്കന്‍, റൊട്ടി സലാഡ്, ഇതോടൊപ്പം രസഗുളയും. റൊട്ടിയും സലാഡും ഒരുമിച്ചാക്കിയിട്ട് അതിനൊപ്പം ചേര്‍ത്ത് രസഗുള കഴിക്കുന്നു. ഇത് കണ്ട് നീ എന്താണ് ചെയ്യുന്നത് സാഹയെന്ന് ഞാന്‍ ചോദിച്ചു. ഇങ്ങനെയാണ് എപ്പോഴും ഭക്ഷണം കഴിക്കുന്നതെന്നാണ് അവന്‍ പറഞ്ഞത്. മറ്റൊരു തവണ ഐസ്‌ക്രീമും ദാല്‍ ചവാലും (അരി ഭക്ഷണം) ഒരുമിച്ച് കഴിക്കുന്നത് കണ്ടു. അല്‍പ്പം ദാല്‍ ചവാലെടുക്കും. ഒപ്പം കുറച്ച് ഐസ്‌ക്രീമും എന്നിട്ടത് ഒരുമിച്ച് കഴിക്കും. കലയില്‍ മാത്രമല്ല സര്‍ഗാത്മക സൃഷ്ടി ചെയ്യാന്‍ സാധിക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്'-കോലി പറഞ്ഞു

Alos Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

സാഹക്ക് തിരിച്ചുവരവ് പ്രയാസം

സാഹക്ക് തിരിച്ചുവരവ് പ്രയാസം

സാഹ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു. എംഎസ് ധോണിക്ക് ശേഷം ഏറെ നാള്‍ ഇന്ത്യയുടെ ടെസ്റ്റ് കീപ്പര്‍ സ്ഥാനം സാഹക്ക് ലഭിച്ചു. പിന്നീട് റിഷഭ് പന്ത് വളര്‍ന്നുവന്നതോടെ സാഹയുടെ കീപ്പര്‍ സ്ഥാനം തെറിച്ചു. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും സാഹക്ക് ഇന്ത്യന്‍ ടീമില്‍ ഇടമില്ല. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം ടീമിന് പുറത്താണ്. ഇനിയൊരു മടങ്ങിവരവ് നടത്തുക സാഹയ്ക്ക് പ്രയാസമാവും.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

ഭൂട്ടാനിലെ ഭക്ഷണം അടിപൊളി

ഭൂട്ടാനിലെ ഭക്ഷണം അടിപൊളി

ഭക്ഷണം കഴിക്കാന്‍ പോയപ്പോഴുള്ള തന്റെ നല്ല അനുഭവവും മോശം അനുഭവവും കോലി പങ്കുവെച്ചു. 'കഴിഞ്ഞിടെ പാരീസില്‍ പോയപ്പോള്‍ ഭക്ഷണം കഴിച്ചതാണ് എന്റെ മോശം അനുഭവങ്ങളിലൊന്ന്. പച്ചക്കറികൊണ്ടുള്ള ഭക്ഷണമായിരുന്നു. ഭാഷയുടെ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് മറ്റ് വഴികളില്ലാതെ പോയി. മികച്ച അനുഭവം ബൂട്ടാനില്‍ വെച്ചാണ്. പ്രകൃതി വിഭവങ്ങള്‍. അവരുടെ പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ കറികളും അരി ഭക്ഷണവും. പച്ചക്ക് തന്നെ പച്ചക്കറികള്‍ പറിച്ച് തിന്നാം. മായമില്ലാത്തതാണ് അവിടുത്തെ ഭക്ഷണങ്ങള്‍-കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 6, 2022, 12:44 [IST]
Other articles published on Oct 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X