വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇതു അവസാന അവസരം, കപ്പില്ലെങ്കില്‍ കോലി തെറിക്കും! പകരക്കാരനായി രോഹിത്

ബിസിസിഐ ഒഫീഷ്യലാണ് ഇക്കാര്യമറിയിച്ചത്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ച് നിര്‍ണായകം. അദ്ദേഹത്തെ ഇനിയും നായകസ്ഥാനത്തു നിലനിര്‍ത്തണോയെന്ന കാര്യത്തില്‍ ലോകകപ്പിനു ശേഷം ബിസിസിഐ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ മല്‍സരഫലം കൂടി ആശ്രയിച്ചായിരിക്കും കോലിയുടെ ഭാവിയെന്നു ബിസിസിഐയുടെ ഒരു ഒഫീഷ്യല്‍ വെളിപ്പെടുത്തിയതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കോലിക്കു കീഴില്‍ ഐസിസിയുടെ ഒരു കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. ഈ കുറവ് യുഎഇയില്‍ അദ്ദേഹം നികത്തുമോയെന്നാണ് ആരാധകരും ബിസിസിഐയുമെല്ലാം ഉറ്റുനോക്കുന്നത്. ഇത്തവണയും കപ്പില്ലാതെ മടങ്ങിയാല്‍ നായകനെ മാറ്റുന്നതടക്കമുള്ള കടുത്ത നടപടികള്‍ ബിസിസിഐ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

 ബിസിസിഐയ്ക്കു അതൃപ്തി

ബിസിസിഐയ്ക്കു അതൃപ്തി

ഐസിസി ടൂര്‍ണമെന്റുകളില്‍ കോലിക്കു കീഴില്‍ ഇന്ത്യക്കു വീണ്ടും വീണ്ടും കാലിടറുന്നതില്‍ ബിസിസിഐയ്ക്കു അതൃപ്തിയുണ്ട്. ഏറ്റവും അവസാനമായി ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ പരാജയം രുചിച്ചു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി കലാശക്കളിയില്‍ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടും ടീം കീഴടങ്ങി.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം കോലിക്കു കീഴില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്കു നേടാനായിട്ടില്ല. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സ്വന്തമാക്കിയ ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യയുടെ അവസാനത്തെ കിരീടവിജയം. അതുകൊണ്ടു തന്നെ ഇത്തവണ യുഎഇയില്‍ നിന്നും ടി20 ലോകകപ്പുമായി മാത്രമേ കോലിയില്‍ നിന്നൊരു മടങ്ങിവരവ് ബിസിസിഐ പ്രതീക്ഷിക്കുന്നുള്ളൂ.

 ജൂലൈയില്‍ ചര്‍ച്ച ചെയ്തു

ജൂലൈയില്‍ ചര്‍ച്ച ചെയ്തു

ആ വര്‍ഷം ജൂലൈയില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും മറ്റു പല ടീമുകളെയും പോലെ രണ്ടു ക്യാപ്റ്റന്‍മാരെ നിയോഗിക്കുന്നതിനെക്കുറിച്ചും ബിസിസിഐ വിശദമായി ചര്‍ച്ച ചെയ്തിരുന്നതായി ബിസിസിഐയിലെ ഒരു ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരെല്ലാം മുംബൈയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ പങ്കെടുത്തിരുന്നതായും ഒഫീഷ്യല്‍ പറയുന്നു.

 ധോണി ഉപദേഷ്ടാവ്

ധോണി ഉപദേഷ്ടാവ്

രവി ശാസ്ത്രി കോച്ചായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിട്ടും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമിന്റെ ഉപദേഷ്ടാവാക്കിയത് ഏതു വിധേയനയും കിരീടം നേടിയേ തീരൂവെന്ന ബിസിസിഐയുടെ ഉറച്ച ലക്ഷ്യത്തിന്റെ തെളിവ് കൂടിയാണ്. ശാസ്ത്രി, കോലി എന്നിവരുടെ പ്ലാനുകളേക്കാള്‍ ധോണിയിലാണ് ബിസിസിഐ വിശ്വാസമര്‍പ്പിക്കുന്നതെന്നും ഇത് അടിവരയിടുന്നു. ടീമിന്റെ ഭാഗമല്ലെങ്കിലും മുന്നില്‍ നിന്നു വഴികാണിക്കാന്‍ ധോണിയുടെങ്കില്‍ അതു വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ധോണിയുടെ കൂടി അഭിപ്രായം തേടിയാവും ശാസ്ത്രി, കോലി എന്നിവര്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനും തന്ത്രങ്ങളുമെല്ലാം ആസൂത്രണം ചെയ്യുക. അതിനാല്‍ തന്നെ ധോണിയുടെ വിശ്വസ്തനായ ആര്‍ അശ്വിനെപ്പോലുള്ള ചിലര്‍ ടീമിലെത്താനും സാധ്യത കൂടുതലാണ്.

 ഫൈനലിലെ തോല്‍വി

ഫൈനലിലെ തോല്‍വി

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യക്കേറ്റ എട്ടു വിക്കറ്റിന്റെ പരാജയം ബിസിസിഐയെ നിരാശരാക്കിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഫൈനലില്‍ കോലിയുടെ പല തീരുമാനങ്ങളിലും അവര്‍ അസംതൃപ്തരായിരുന്നു. മല്‍സരത്തിനു മുമ്പ് ഒരുപാട് മഴ പെയ്തിട്ടും രണ്ടു സ്പിന്നര്‍മാരെ കോലി എന്തിനാണ് കളിപ്പിച്ചതെന്നും തുടര്‍ന്നു നടന്ന ബിസിസിഐയുയെ യോഗത്തില്‍ ചോദ്യമുയര്‍ന്നതായി ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഭുവനേശ്വര്‍ കുമാറിനെ ഇംഗ്ലീഷ് പര്യടനത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ചും സ്പിന്നര്‍ കുല്‍ദീപ് യാദവിനു 2019ലെ ലോകകപ്പിനു ശേഷം വേണ്ടത്ര അവസരങ്ങള്‍ നല്‍കാതിരുന്നതിനെക്കുറിച്ചുമെല്ലാം ബിസിസിഐ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നുമാണ് ഒഫീഷ്യല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഒന്നിലേറെ ക്യാപ്റ്റന്‍മാര്‍

ഒന്നിലേറെ ക്യാപ്റ്റന്‍മാര്‍

ഇന്ത്യന്‍ ടീമിനു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ നിയോഗിക്കുന്നതിനെക്കുറിച്ചും ഈ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ടി20, ടെസ്റ്റ്, ഏകദിനം തുടങ്ങി മൂന്നു ഫോര്‍മാറ്റിലും വ്യത്യസ്ത നായകര്‍ വേണമെന്നായിരുന്നു ഒരു ഒഫീഷ്യലിന്റെ അഭിപ്രായം. എന്നാല്‍ ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും രണ്ടു ക്യാപ്റ്റന്‍മാര്‍ വേണമെന്നു മറ്റൊരു ഒഫീഷ്യലും നിര്‍ദേശിച്ചു. പക്ഷെ മറ്റൊരു ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടിയത് ടി20 ലോകകപ്പിനു മുമ്പ് ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തരുത് എന്നായരുന്നു. ടി20 ലോകകപ്പ് കഴിയുന്നതു വരെയെങ്കിലും ഇതേ രീതിയില്‍ മുന്നോട്ടു പോവുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു. ഈ അഭിപ്രായത്തോടു ഭൂരിഭാഗം പേരും യോജിക്കുകയും ചെയ്യുകയായിരുന്നു.

 രോഹിത് ക്യാപ്റ്റനായേക്കും

രോഹിത് ക്യാപ്റ്റനായേക്കും

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിട്ടും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐയ്ക്കു പൂര്‍ണ വിശ്വാസമില്ലെന്നതാണ് ധോണിയെ ലോകകപ്പ് സംഘത്തിന്റെ ഉപദേശകനാക്കിയതിലൂടെ വ്യക്തമായിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യക്കു ഇത്തവണ കിരീടം നേടാനാവാതെ പോയാല്‍ കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടെസ്റ്റില്‍ മാത്രം അദ്ദേഹം നായകനായി തുടരാനാണ് സാധ്യത. കോലിക്കു പകരം അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി വന്നേക്കുകയും ചെയ്യും.
കോലിക്കു ക്യാപ്റ്റനെന്ന നിലയില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനോടു ബിസിസിഐയ്ക്കു താല്‍പ്പര്യമില്ല. ലോകകപ്പ് കഴിഞ്ഞയുടന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യും. എന്നാല്‍ ടി20 ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇത്. ഇന്ത്യ ചാംപ്യന്‍മാരായാല്‍ കോലി തന്നെ നായകസ്ഥാനത്തു തുടരും. മറിച്ചാണെങ്കില്‍ മാത്രം ബിസിസിഐ കടുത്ത നടപടികളിലേക്കു നീങ്ങും.
ടി20 ലോകകപ്പില്‍ അത്ര കടുപ്പമേറിയ ഗ്രൂപ്പിലല്ല ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡാണ് ഗ്രൂപ്പില്‍ ടീമിന്റെ ഏറ്റവും കടുപ്പമേറിയ എതിരാളി. ചിരവൈരികളായ പാകിസ്താനും ഈ ഗ്രൂപ്പിലാണെങ്കിലും ലോകകപ്പില്‍ ഇതുവരെ അവരോടു തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടില്‍ നിന്നെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഒക്ടോബര്‍ 24നു പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

Story first published: Thursday, September 9, 2021, 12:10 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X