വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു ജൂനിയര്‍ ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ടീമംഗം വിരമിച്ചു, അതും 30ാം വയസ്സില്‍!

തന്‍മയ് ശ്രീവാസ്തവയാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്

മുംബൈ: നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കരിയറിലെ ആദ്യത്തെ ഐസിസി ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ ടീമംഗം തന്‍മയ് ശ്രീവാസ്തവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2008ല്‍ കോലിക്കു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ശ്രീവാസ്തവയായിരുന്നു ടീമിന്റെ തുറുപ്പുചീട്ട്. ലോകകപ്പിലെ ടോപ്സ്കോററും താരമായിരുന്നു. 30ാം വയസ്സിലാണ് ശ്രീവാസ്തവ ക്രിക്കറ്റ് മതിയാക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

1

ക്രിക്കറ്റ് കരിയറിനോടു വിടപറയാനുള്ള സമയമായിരിക്കുന്നു. ഒരുപാട് ഓര്‍മകള്‍ നിറഞ്ഞതാണ് കരിയര്‍, സുഹൃത്തുകളെയും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. ജൂനിയര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ചതു നേടിയെടുക്കാന്‍ കഴിഞ്ഞു. രഞ്ജി ട്രോഫി, ഏറ്റവും പ്രധാനമായി 2008ലെ അണ്ടര്‍ 19 ലോകകപ്പ് എന്നിവയില്‍ നല്ല പ്രകടനം നടത്താന്‍ സാധിച്ചു. ടീമിനൊപ്പം ജൂനിയര്‍ ലോകകപ്പ് ഇന്ത്യയിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞതായും ശ്രീവാസ്ത ട്വിറ്ററില്‍ കുറിച്ചു.

IPL 2020: ജയിക്കാന്‍ അവര്‍ കനിയണം! ധോണിയെക്കൊണ്ട് ഒന്നും നടന്നില്ല- പതനത്തിന് കാരണങ്ങള്‍IPL 2020: ജയിക്കാന്‍ അവര്‍ കനിയണം! ധോണിയെക്കൊണ്ട് ഒന്നും നടന്നില്ല- പതനത്തിന് കാരണങ്ങള്‍

IPL 2020: ഓസീസ് ഇതിഹാസത്തിന്റെ ടെക്‌നിക്ക് കളി മാറ്റി, കളിക്കുമ്പോള്‍ അത് പാടില്ലെന്ന് ധവാന്‍IPL 2020: ഓസീസ് ഇതിഹാസത്തിന്റെ ടെക്‌നിക്ക് കളി മാറ്റി, കളിക്കുമ്പോള്‍ അത് പാടില്ലെന്ന് ധവാന്‍

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 52.40 ശരാശരിയില്‍ 262 റണ്‍സ് ശ്രീവാസ്തവ നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിന്റെ താരമായിരുന്നു അദ്ദേഹം. ഉന്‍മുക്ത് ചാന്ദ് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷം ഉത്തരാഖണ്ഡിനെ ശ്രീവാസ്തവ നയിക്കുകയും ചെയ്തിരുന്നു. 90 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 4918 റണ്‍സ് താരം നേടിയിട്ടുണ്ട്.

2

കളിക്കളത്തിന് അകത്തും പുറത്തും നല്ല കുറച്ച് ഓര്‍മകളുണ്ട്. കുട്ടിയായിരിക്കെ അച്ഛന്‍ എന്നെ സ്‌റ്റേഡിയത്തില്‍ കൂട്ടിക്കൊണ്ട് പോയപ്പോള്‍ ഒരുപാട് തവണ പരിക്കേല്‍ക്കുകയും തുടര്‍ന്നു കളിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ഇതുപോലെയുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടാവുമെന്നായിരുന്നു അന്ന് അച്ഛന്‍ തന്നോടു പറഞ്ഞത്. ഓരോ തവണ വീഴുമ്പോഴും അത് നിന്നെ ദുര്‍ബലനാക്കരുതെന്നും കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ പ്രചോദിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു അച്ഛന്‍ ഉപദേശിച്ചിരുന്നതെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 24, 2020, 22:39 [IST]
Other articles published on Oct 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X