വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'മകളുടെ ചിത്രം വൈറല്‍', ജൂനിയര്‍ കോലി തന്നെ, ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് വിരാട് കോലി

അര്‍ധ സെഞ്ച്വറി ആഘോഷം വി ഐപി സ്റ്റാന്റില്‍ അനുഷ്‌കയോടൊപ്പം ഉണ്ടായിരുന്ന മകള്‍ വാമികയ്ക്ക് കോലി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വളരെ വ്യാപകമായി പ്രചരിച്ചു

1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ വിരാട് കോലിക്കൊപ്പം ഭാര്യ അനുഷ്‌കയും മകള്‍ വാമികയുമുണ്ടായിരുന്നു. മത്സരം ഇന്ത്യ തോറ്റെങ്കിലും വിരാട് കോലി അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. അര്‍ധ സെഞ്ച്വറി ആഘോഷം വി ഐപി സ്റ്റാന്റില്‍ അനുഷ്‌കയോടൊപ്പം ഉണ്ടായിരുന്ന മകള്‍ വാമികയ്ക്ക് കോലി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വളരെ വ്യാപകമായി പ്രചരിച്ചു.

തന്റെ മകളെ പരമാവധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോലി-അനുഷ്‌ക ദമ്പതികള്‍ ശ്രമിച്ചിരുന്നു. രണ്ട് പേരും വളരെ ആരാധകരുള്ള പ്രശ്‌സതരായ ആളുകളാണ്. കോലി ക്രിക്കറ്റില്‍ തിളങ്ങുമ്പോള്‍ ബോളിവുഡിലും മോഡലിങ്ങിലുമായിരുന്നു അനുഷ്‌ക മികവ് കാട്ടിയത്. അതുകൊണ്ട് തന്നെ ഇവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് ചെല്ലാന്‍ പാപ്പരസികള്‍ പല തവണ ശ്രമിച്ചിട്ടുണ്ട്. ഇത് നേരത്തെ തന്നെ കോലി വിലക്കുകയും ചെയ്തിരുന്നു.

1

ക്യാമറക്കണ്ണുകള്‍ക്ക് പരമാവധി പിടികൊടുക്കാതിരിക്കാന്‍ അനുഷ്‌ക ശ്രമിച്ചെങ്കിലും കോലിയുടെ അര്‍ധ സെഞ്ച്വറി ആഘോഷം വാമികയ്ക്ക് സമര്‍പ്പിക്കുന്നതിനിടെ ക്യാമറ കണ്ണുകള്‍ക്ക് മുഖം വ്യക്തമായി. ഇത് അനുഷ്‌കയുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. ആദ്യമായാണ് കോലിയുടെ മകളുടെ നല്ലൊരു ചിത്രം പുറത്തുവരുന്നത്. ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വിരാട് കോലിയുടെ ബാല്യകാല്യവുമായി നല്ല സാമ്യം തോന്നുന്ന ചിത്രമാണിത്. ഈ രീതിയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചു.

ഇപ്പോഴിതാ സ്വകാര്യതയെ മാനിക്കണമെന്നും കുട്ടിയുടെ ചിത്രം ദയവായി ആരാധകര്‍ ഷെയര്‍ ചെയ്യരുതെന്നും വൈറലാക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വിരാട് കോലി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ എയര്‍പോര്‍ട്ടില്‍ വെച്ചും കോലിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമം ഉണ്ടായപ്പോള്‍ കോലി ഇടപെടുകയും വിലക്കുകയും ചെയ്തു. സ്വകാര്യതയെ മാനിക്കണമെന്നാണ് കോലി കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2

എന്നാല്‍ രോഹിത് ശര്‍മ, എംഎസ് ധോണി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങി ഒട്ടുമിക്ക പ്രമുഖരും തങ്ങളുടെ മക്കളെ ആരാധകര്‍ക്ക് മുന്നില്‍ കാട്ടിയിട്ടുണ്ട്. എന്നാല്‍ കോലി മാത്രം എന്തുകൊണ്ടാണ് ഇതിന് തയ്യാറാവാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും അത് കോലിയുടെ വ്യക്തിപരമായ തീരുമാനം എന്ന നിലയില്‍ ബഹുമാനിക്കേണ്ടതായുണ്ട്. ധോണിയുടെ മകള്‍ സിവക്ക് തന്നെ പ്രത്യേക ആരാധക പിന്തുണ ലഭിക്കുമ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് എത്രനാള്‍ കോലി മകളെ മാറ്റിനിര്‍ത്തുമെന്നത് കാത്തിരുന്ന് കാണാം.

ഇന്ത്യയുടെ ഇതിഹാസ താരമായ കോലി നിലവില്‍ ഒരു ഫോര്‍മാറ്റിലും നായകനല്ല. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനം രാജിവെച്ച കോലിയെ പിന്നീട് ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്. കോലിയുടെ ഈ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്.

3

അതേ സമയം കോലിയുടെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കോലിക്ക് ഒരു സെഞ്ച്വറി നേടാനായിട്ടില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. കോലിയുടെ സെഞ്ച്വറി നേടിയുള്ള തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അടുത്ത ഇന്ത്യക്ക് മുന്നിലുള്ള വെസ്റ്റ് ഇന്‍ഡീസ് പരമ്പരയാണ്. ഇതിലൂടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയാം. ടി20 പരമ്പരകളില്‍ നിന്ന് കോലി കൂടുതല്‍ വിശ്രമം എടുത്ത് ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് സൂചന.

Story first published: Monday, January 24, 2022, 22:15 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X