വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍

ഹൈദരാബാദ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ഓഗസ്റ്റില്‍ ഇരു ടീമുകളും കരീബിയന്‍ മണ്ണില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യയ്ക്കായിരുന്നു. അന്ന് ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കോലിപ്പട തൂത്തുവാരി. ഇപ്പോള്‍ ഹോം പരമ്പരയിലും വിജയം ആവര്‍ത്തിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് നായകന്‍ വിരാട് കോലി.

കോലി മുന്നിൽ

മൂന്നുവീതം ട്വന്റി-20, ഏകദിന മത്സരങ്ങള്‍ പരമ്പരയിലുണ്ട്. ഇരു ഭാഗത്തും അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ ചില വ്യക്തിഗത നേട്ടങ്ങള്‍ വിരാട് കോലിയെ കാത്തിരിപ്പുണ്ട്. പതിവുപോലെ ഈ വര്‍ഷവും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് കോലി.മൂന്നു ഫോര്‍മാറ്റില്‍ നിന്നുമായി 2,183 റണ്‍സ് ഇന്ത്യന്‍ നായകന്‍ കുറിച്ചുകഴിഞ്ഞു.

പിറകിൽ രോഹിത്

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് കോലിക്ക് തൊട്ടുപിന്നില്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,090 റണ്‍സ് ഹിറ്റ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ ബാബര്‍ അസമാണ് 1,820 റണ്‍സുമായി പട്ടികയില്‍ മൂന്നാമത്. എന്തായാലും 2019 -ല്‍ ആറു മത്സരങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ പതിവ് ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ നായകന്‍. കഴിഞ്ഞ മൂന്നു വര്‍ഷവും കോലിയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍.

രോഹിത്തിന് അവസരം

2016 -ല്‍ 2,595 റണ്‍സ് നേടിയ കോലി തൊട്ടടുത്ത വര്‍ഷം 2,818 റണ്‍സ് കൈയ്യടക്കി നേട്ടം നിലനിര്‍ത്തി. 2018 -ല്‍ 2,735 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്.എന്നാല്‍ ഇത്തവണ കോലിയുടെ റെക്കോര്‍ഡ് കുതിപ്പിന് തടയിടാന്‍ രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞേക്കും. ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളില്‍ തിളങ്ങി നില്‍ക്കുകയാണ് രോഹിത്. നിലവില്‍ 93 റണ്‍സിന്റെ വ്യത്യാസം മാത്രമേ കോലിയും രോഹിത്തും തമ്മിലുള്ളൂ.

ബാബർ അസമിന് സാധ്യത കുറവ്

നടക്കാനിരിക്കുന്ന ട്വന്റി-20, ഏകദിന പരമ്പരകളില്‍ ഇരു താരങ്ങളും മുഴുനീളം കളിക്കും. മറുഭാഗത്ത് കോലിയെ മറികടക്കാന്‍ ബാബര്‍ അസമിന് കഴിയുമോയെന്ന കാര്യം സംശയമാണ്. കാരണം ശ്രീലങ്കയുമായി ടെസ്റ്റ് പരമ്പരയാണ് ഈ വര്‍ഷം പാകിസ്താന് ബാക്കിയുള്ളത്. നാലു ഇന്നിങ്‌സുകള്‍കൊണ്ട് കോലിയെ പിന്നിലാക്കാന്‍ ബാബര്‍ അസമിന് കഴിയുമോയെന്ന് കണ്ടറിയണം.

സമവാക്യങ്ങൾ മാറാം

Most Read: ഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറ

ഇതേസമയം, ബാബര്‍ അസമിനെ മറികടന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് റണ്‍വേട്ടക്കാരില്‍ മൂന്നാമനാവാനും സാധ്യതയുണ്ട്. നിലവില്‍ 30 റണ്‍സിന്റെ ദൂരം മാത്രമേ ഇരുവരും തമ്മിലുള്ളൂ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലെ ബോക്‌സിങ് ഡേ ടെസ്റ്റ് സമവാക്യങ്ങള്‍ തിരുത്താം.

Story first published: Friday, December 6, 2019, 16:14 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X