കോലിയുടെ നിഴലായ് ഒതുങ്ങില്ല, രോഹിത് മറ്റൊരു ഇതിഹാസം തന്നെ, ഈ കണക്കുകള്‍ നോക്കുക
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രതിഭാശാലികളായ താരങ്ങളെ പരിഗണിച്ചാല്‍ രോഹിത് ശര്‍മ എന്ന താരത്തിന് മുന്‍ നിരയില്‍ത്തന്നെയാവും സ്ഥാനം. പലപ്പോഴും വിരാട് കോലിയെന്ന സൂപ്പര്‍ താരത്തിന് പിന്നില്‍ നിഴലായ് രോഹിത് ഒതുങ്ങുകയാണ്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന രോഹിത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാണ്.

ക്യാപ്റ്റന്‍സി മികവില്‍ കോലിയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് (ട്രോഫികളുടെ എണ്ണം പരിഗണിച്ചാല്‍) രോഹിത് ശര്‍മയുള്ളത്. ടി20 ഫോര്‍മാറ്റില്‍ രോഹിതിന് നായകസ്ഥാനം കോലി വിട്ടുകൊടുക്കണമെന്ന ആവിശ്യം നേരത്തെ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. സമീപകാലത്തായി കോലിയുടെ പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഹിത് ശര്‍മ ഓരോ ദിവസവും മെച്ചപ്പെടുകയാണ്.അവസാന രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലും വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങള്‍ തമ്മിലുള്ള താരതമ്യമിതാ.

2019ലെ ഏകദിന ലോകകപ്പ്
രോഹിത് ശര്‍മ ചരിത്രമെഴുതിയ ഐസിസി ഏകദിന ലോകകപ്പാണിത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് (648), ഉയര്‍ന്ന സ്‌കോര്‍ (140),ഉയര്‍ന്ന ശരാശരി (81),കൂടുതല്‍ സെഞ്ച്വറി (5),കൂടുതല്‍ ബൗണ്ടറി (67),കൂടുതല്‍ സിക്‌സ് (14),കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് (4) എന്നിങ്ങനെയുള്ള ഒട്ടുമിക്ക റെക്കോഡുകളും രോഹിത് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് രോഹിത് ശര്‍മ. ഇത്രയും ഉയര്‍ന്ന ശരാശരിയില്‍ കളിക്കുന്ന താരവും രോഹിതാണ്.

വിരാട് കോലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പത് മത്സരത്തില്‍ നിന്ന് 55.37 ശരാശരിയില്‍ നേടിയത് 443 റണ്‍സ്.ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടും. ഒരു സെഞ്ച്വറി പോലുംനേടാനായില്ല. 38 ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം അടിച്ചെടുത്തത്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലില്‍ ഇന്ത്യ റണ്ണേഴ്‌സപ്പായിരിക്കുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം തങ്ങളുടെ പ്രകടനമികവ് തെളിയിച്ച ടൂര്‍ണമെന്റായിരുന്നു ഇത്. കിരീടമില്ലെങ്കിലും അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഇന്ത്യക്ക് അവകാശപ്പെടാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലും കോലിയേക്കാള്‍ ഒരുപടി മുന്നില്‍ രോഹിത്തായിരുന്നു.

ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം (1094),ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന ശരാശരി (60.77),ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറി (4),കൂടുതല്‍ തവണ 150 സ്‌കോര്‍ (3),കൂടുതല്‍ ഫോര്‍ (131),കൂടുതല്‍ സിക്‌സ് (27),കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് (2) എന്നിവയെല്ലാം രോഹിത് സ്വന്തമാക്കിയതാണ്. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണറും രോഹിതാണ്.
വിരാട് കോലിക്ക് പ്രതീക്ഷിച്ച അത്ര ഉയരാനായില്ല.15 മത്സരത്തില്‍ നിന്ന് 934 റണ്‍സാണ് അദ്ദേഹം നേടിയത്. 42.45 ആണ് ശരാശരി.രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹം 109 ഫോറും 3 സിക്‌സും ടൂര്‍ണമെന്റില്‍ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications