വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഒരേ മികവ്, രഹസ്യം വെളിപ്പെടുത്തി വിരാട് കോലി

Don’t know how Virat Kohli manages that consistency

മൊഹാലി: ട്വന്റി-20, ഏകദിനം, ടെസ്റ്റ് — ക്രിക്കറ്റിന്റെ മൂന്നു പതിപ്പുകളിലും ഒരുപോലെ താളം കണ്ടെത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കരീബിയന്‍ മണ്ണില്‍ ഏറ്റവുമൊടുവില്‍ കളിച്ച ടെസ്റ്റിന്റെ ആലസ്യമൊന്നും കോലിയില്‍ കാണ്മാനില്ല. ബുധനാഴ്ച്ച മൊഹാലിയില്‍ ടോപ് ഗിയറിലായിരുന്നു ഇന്ത്യന്‍ നായകന്‍. കോലി മുന്നില്‍ നിന്നും പടനയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം പിന്നിട്ടു. 52 പന്തില്‍ 72 റണ്‍സാണ് താരം പുറത്താവാതെ കുറിച്ചത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യ മിന്നി, കോലിയും... തകര്‍പ്പന്‍ ജയംഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യ മിന്നി, കോലിയും... തകര്‍പ്പന്‍ ജയം

ബാറ്റിങ് ചാരുത

ഇതേസമയം, ട്വന്റി-20 ആണെന്നു കരുതി ക്രിസ് ഗെയ്‌ലിനെ പോലെയോ എബി ഡിവില്ലേഴ്‌സിനെ പോലെയോ സര്‍വ ശക്തിയുമെടുത്ത് ബൗളറെ പ്രഹരിക്കാനൊന്നും കോലി മുതിരാറില്ല. പകരം പാഞ്ഞടുക്കുന്ന പന്തിനെ അതിമനോഹരമായി ബൗണ്ടറിയിലേക്ക് താരം ദിശ കാട്ടും. ക്രിക്കറ്റിലെ എല്ലാ പതിപ്പുകളിലും ചിത്രമിതുതന്നെ. കോലിയുടെ ബാറ്റിങ് ചാരുതയെ വര്‍ണ്ണിച്ച് ഇതിഹാസ താരങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

ആദ്യ ചോദ്യം

മിക്ക താരങ്ങളും ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികവ് കാട്ടാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ പതിപ്പിലും ഒരുപോലെ തിളങ്ങാന്‍ കോലിക്ക് എങ്ങനെ കഴിയുന്നു, മത്സരശേഷം ഇന്ത്യന്‍ നായകന്‍ നേരിട്ട ആദ്യ ചോദ്യമിതാണ്.'ഇന്ത്യയ്ക്കായി കളിക്കുന്നതെന്ന വികാരമാണ് പോരാട്ട വീര്യത്തിന് പിന്നില്‍. ഏതു ഫോര്‍മാറ്റായാലും ഇന്ത്യന്‍ കുപ്പായത്തില്‍ സര്‍വവും നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഇതിനായി നിതാന്തം പരിശ്രമിക്കുന്നു', കോലി രഹസ്യം വെളിപ്പെടുത്തി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: പറക്കും മില്ലര്‍... വണ്ടര്‍ ക്യാച്ചില്‍ ഞെട്ടിയോ? ധവാന്‍ പറയുന്നു

അഭിമാനം

ഇന്ത്യയ്ക്കായി കളിക്കുന്നതില്‍പ്പരം വേറെയൊരു അഭിമാന നിമിഷം ജീവിതത്തിലില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത ഫോര്‍മാറ്റുകളിലേക്ക് അനായാസം പൊരുത്തപ്പെടാന്‍ കഴിയുന്നതെങ്ങനെയെന്ന ചോദ്യത്തിനും കോലി പുഞ്ചിരിയോടെ മറുപടി നല്‍കി. 'ടീം ജയിക്കണമെന്ന് ദൃഢമായി മനസ്സില്‍ ഉറപ്പിച്ചാല്‍ ഓരോരുത്തരും തനിയെ താളം കണ്ടെത്തും. ടീമിനായി കളി ജയിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നാല്‍ മതി, മികവ് താനെ പുറത്തുവരും' — ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

നിർണായക തിരിച്ചുവരവ്

ഇതേസമയം, കൂട്ടായ ശ്രമമാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുക. മത്സരത്തില്‍ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്ന് കോലി സൂചിപ്പിച്ചു.

മൊഹാലിയില്‍ ഇന്ത്യന്‍ യുവ നിര മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. പവര്‍പ്ലേ ഓവറുകളില്‍ സമ്മര്‍ദ്ദം നേരിട്ടെങ്കിലും ആത്മവിശ്വാസം ചോരാതെ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. മത്സരത്തിന്റെ ഫലം നിശ്ചയിച്ചതില്‍ ഇക്കാര്യം നിര്‍ണായകമായെന്ന് കോലി വ്യക്തമാക്കി. ഞായറാഴ്ച്ച ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം.

Story first published: Thursday, September 19, 2019, 10:57 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X