അച്ഛന്‍ മരിച്ച ദിവസം ബാറ്റ് ചെയ്യാനെത്തിയത് എന്തിന്.. ആ 90 റണ്‍സിനെക്കുറിച്ച് കോലി പറയുന്നു....
പഞ്ചാബിനെതിരെ കെ എല്‍ രാഹുല്‍ പുറത്തായ അതേ ഓവറില്‍ വിരാട് കോലിയും പുറത്തായി. ഇതേക്കുറിച്ച് കളിക്ക് ശേഷം വിരാട് കോലി പറഞ്ഞത് താനൊരു ക്രിമിനല്‍ കുറ്റമാണ് ചെയ്തത് എന്നാണ്. വിരാട് കോലി അങ്ങനെയാണ്, ക്രിക്കറ്റില്‍ കോലി തനിക്കായി സെറ്റ് ചെയ്ത ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. മറ്റാരും കുറ്റം പറഞ്ഞെില്ലെങ്കിലും കോലി ഇടക്കിടെ ഈ നിലവാരം ഒന്ന് ക്രോസ് ചെക്ക് ചെയ്തുകൊണ്ടേയിരിക്കും.
സ്വന്തം അച്ഛന്‍ മരിച്ച ദിവസം പോലും വിരാട് കോലി ക്രീസിലെത്തിയതിന് പിന്നിലും ഇതേ കാരണം തന്നെയാണ്. രാത്രി 3.30 നാണ് കോലിയുടെ അച്ഛന്‍ മരിച്ചത്. അന്ന് രാവിലെ ഡല്‍ഹിക്ക് വേണ്ടി കര്‍ണാടകയ്‌ക്കെതിരെ രഞ്ജി ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ കോലി ക്രീസിലെത്തി. 90 റണ്‍സടിച്ച് ഫോളോ ഓണ്‍ ഒഴിവാക്കി. പതിനേഴാം വയസ്സിലായിരുന്നു കോലിയുടെ ഈ പ്രകടനം. ജീവിതത്തിലെ ഏറ്റവും വിഷമം ആ ദിവസം താന്‍ ക്രീസിലെത്തിയത് എന്തിനായിരുന്നു... കോലി തന്നെ പറയുന്നു.

അതൊരു പാപമായേനെ
ഒരു ക്രിക്കറ്റ് മത്സരം പൂര്‍ത്തിയാക്കാതെ വിടുന്നത് എന്നെ സംബന്ധിച്ചടത്തോളം ഒരു പാപം ചെയ്യുന്നത് പോലെയാണ്. അതൊഴിവാക്കാനാണ് താന്‍ ബാറ്റിംഗ് തുടരാന്‍ വേണ്ടി എത്തിയത്. എന്റെ ജീവിതത്തെക്കാള്‍ പ്രാധാന്യം ഞാന്‍ ക്രിക്കറ്റിന് കൊടുക്കുന്നു. എന്റെ മാത്രമല്ല അച്ഛന്റെ കൂടി സ്വപ്‌നമാണ് ഇത്.

കടുത്ത തിരുമാനം
രാത്രി മൂന്നരയ്ക്കാണ് അച്ഛന്‍ മരിച്ചത്. രാവിലെ കളിക്കാനിറങ്ങിയത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. ജീവിതത്തിലെ ഏറ്റവും കടുത്ത നിമിഷങ്ങളായിരുന്നു ഇത് - പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് കോലി ഇക്കാര്യം പറയുന്നത്. സി എന്‍ എന് നല്‍കിയ് അഭിമുഖത്തിലായിരുന്നു ഇത്.

സംഭവം 2006 ല്‍
2006 ഡിസംബര്‍ 19നായിരുന്നു കോലിയുടെ അച്ഛന്‍ മരിച്ചത്. രാത്രി മൂന്നരയ്ക്ക്. അപ്പോള്‍ കോലിക്ക് 17 വയസ്സേ ഉള്ളൂ. പിറ്റേന്ന് കര്‍ണാടകയ്‌ക്കെതിരെ കോലി രഞ്ജി കളിക്കാനിറങ്ങി. 90 റണ്‍സെടുത്ത് ഡല്‍ഹിയെ ഫോളോ ഓണില്‍ നിന്നും കര കയറ്റി.

കോലി ടഫ് ആണ്
ഓരോ കളിയും കണക്കുകൂട്ടി കളിക്കുന്ന കളിക്കാരനാണ് വിരാട് കോലി. വെറും ഫോമും ക്ലാസും മാത്രമല്ല, നിശ്ചയദാര്‍ഢ്യവും കോലിയുടെ ഇന്നിംഗ്‌സുകളില്‍ കാണാം. കോലിയെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാക്കുന്നതും ഇത് തന്നെ

സച്ചിനും
കോലിയുടെ ആരാധനാപാത്രമായ സച്ചിനും അച്ഛന്‍ മരിച്ചതിന് പിറ്റേന്ന് ലോകകപ്പ് കളിക്കാനെത്തി ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറിയടിച്ചിട്ടുണ്ട്. 1999 ലോകകപ്പില്‍ കെനിയയ്‌ക്കെതിരെ ആയിരുന്നു സച്ചിന്റെ സെഞ്ചുറി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications