Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ തോറ്റാലും കോലിക്ക് കുലുക്കമില്ല; ലോകറാങ്കിങ്ങില്‍ ഒന്നാമന്‍ തന്നെ

തോൽവികളിൽ തളരുന്നവനല്ല ഈ കോലി ആശാൻ | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-1 എന്ന നിലയില്‍ തോറ്റെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയുടെ മോശം പ്രകടനങ്ങള്‍ക്കിടയിലും പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു ക്യാപ്റ്റന്‍ കോലി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തി.

ഓവലില്‍ നടന്ന അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 71ഉം രണ്ടാം ഇന്നിങ്‌സില്‍ 147ഉം റണ്‍സെടുത്ത കുക്ക് മാന്‍ ഓഫ് ദി മാച്ചും വാങ്ങിയാണ് അവസാന മത്സരത്തിനുശേഷം കളം വിട്ടത്. ഇതോടെ റാങ്കിങ്ങില്‍ 11 സ്ഥാനം മെച്ചപ്പെടുത്തിയ കുക്ക് പത്താം സ്ഥാനത്തെത്തി. ലോകത്തിലെ മികച്ച ടെസ്റ്റ് കളിക്കാരനായിരിക്കുമ്പോഴും കുക്കിന് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാനാകാന്‍ കഴിഞ്ഞിരുന്നില്ല.

viratkohli

2011ല്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് കുക്കിന്റെ ഇതിനു മുമ്പുള്ള മികച്ച നേട്ടം. ആ വര്‍ഷം മികച്ച ടെസ്റ്റ് താരത്തിനുള്ള അവാര്‍ഡും കുക്ക് സ്വന്തമാക്കിയിരുന്നു. ജാക്വിസ് കാലിസ് വിരമിക്കുമ്പോള്‍ 12-ാം സ്ഥാനത്തായിരുന്നു. രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും പതിനെട്ടാം റാങ്കിലാണ് വിരമിച്ചത്. റിക്കി പോണ്ടിങ് 26-ാം സ്ഥാനത്തും വിരമിക്കല്‍ നടത്തി. ടെസ്റ്റില്‍ തന്നേക്കാള്‍ റണ്‍സ് നേടിയ താരങ്ങളേക്കാളം ഉയര്‍ന്ന റാങ്കിലാണ് കുക്ക് കളി അവസാനിപ്പിച്ചത്.

ഇംഗ്ലണ്ടില്‍ പരമ്പര തുടങ്ങുമ്പോള്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനേക്കാള്‍ 27 പോയന്റ് പിറകില്‍ രണ്ടാം റാങ്കിലായിരുന്നു കോലി. ആദ്യ മത്സരത്തിലെ പ്രകടനത്തോടെ സ്മിത്തിനെ കടത്തിവെട്ടി. പരമ്പര അവസാനിക്കുമ്പോള്‍ സ്മിത്തിനേക്കാള്‍ ഒരു പോയന്റ് മുന്നിലാണ് താരം. വെസ്റ്റിന്‍ഡീസിനെതിരെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര വരെ കോലിയുടെ ഒന്നാം റാങ്ക് നിലനില്‍ക്കും.

Story first published: Thursday, September 13, 2018, 13:41 [IST]
Other articles published on Sep 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+