വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന നായകസ്ഥാനം ഒഴിയില്ലെന്ന് കോലി, നിര്‍ബന്ധിച്ച് പുറത്താക്കി ബിസിസിഐ, പ്രശ്‌നം രൂക്ഷം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ നായക കരിയറിന് വലിയ തിരിച്ചടി നല്‍കി ബിസിസി ഐ. ടി20 നായകസ്ഥാനം നേരത്തെ കോലി ഒഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഏകദിന നായകസ്ഥാനവും ഒഴിഞ്ഞ് രോഹിത് ശര്‍മയെ രണ്ട് ഫോര്‍മാറ്റിലും നായകനാക്കി നിയമിച്ചിരിക്കുകയാണ്. ടി20 നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്ന് കോലി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലിക്ക് ഏകദിന നായകസ്ഥാനവും രോഹിത്തിന് വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോഴിതാ കോലിക്ക് ഏകദിന നായകസ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസി ഐ നിര്‍ബന്ധിച്ച് കോലിയെക്കൊണ്ട് രാജിവെപ്പിച്ച് നായകസ്ഥാനം രോഹിത്തിന് നല്‍കിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Also Read : രോഹിത് പുതിയ ഏകദിന നായകന്‍! ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനും- ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

48 മണിക്കൂര്‍ നല്‍കിയിട്ടും സമ്മതിച്ചില്ല

48 മണിക്കൂര്‍ നല്‍കിയിട്ടും സമ്മതിച്ചില്ല

48 മണിക്കൂര്‍ തീരുമാനമെടുക്കാന്‍ കോലിക്ക് സമയം നല്‍കിയിരുന്നുവെന്നും എന്നാല്‍ നായകസ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ ഇതുവരെ ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത കോലിയെ മാറ്റി രോഹിത് ശര്‍മയെ നായകനാക്കാനായിരുന്നു ബിസിസിഐക്ക് താല്‍പര്യം. ഇതുകൊണ്ടാണ് ഇത്തരമൊരു നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കോലിയെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കുന്ന തീരുമാനമാണിത്. കാരണം പരിമിത ഓവര്‍ നായകസ്ഥാനം പോയാല്‍ കോലിയുടെ താരമൂല്യത്തെയും അത് ബാധിക്കും. പരിമിത ഓവറിലെ നായകനായി രോഹിത് എത്തിയതോടെ നിലവിലെ ഇന്ത്യന്‍ ടീമില്‍ കോലിയേക്കാള്‍ മുന്‍ഗണന രോഹിത് ശര്‍മക്കായി മാറും. ഇത് കോലിയുടെ താരമൂല്യത്തെയും പ്രതികൂലമായി ബാധിക്കും.

കോലിയും ബിസിസിഐയും രണ്ട് തട്ടില്‍

കോലിയും ബിസിസിഐയും രണ്ട് തട്ടില്‍

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോലിയെ മാറ്റി പുതിയ ഏകദിന നായകനായി രോഹിത് ശര്‍മയെ നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. സമീപകാലത്തൊന്നും ഇന്ത്യക്ക് ഐസിസി കിരീടം നേടാനാവാത്തതാണ് ഇത്തരമൊരു നിര്‍ബന്ധിത മാറ്റത്തിന് ബിസിസി ഐയെ പ്രേരിപ്പിച്ചതെന്ന് പറയാം.

ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണങ്ങളെല്ലാം കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു. കോലി പരിമിത ഓവറില്‍ അത്ര പ്രശസ്തനായ നായകനല്ലെന്നാണ് ബിസിസി ഐ വൃത്തങ്ങളിലൊരാള്‍ പ്രതികരിച്ചത്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ചരിത്ര കുതിപ്പ് നടത്തിയിട്ടുണ്ടെങ്കിലും പരിമിത ഓവറിലേക്ക് എത്തുമ്പോള്‍ ഈ മികവ് കോലിക്കില്ലെന്ന് തന്നെ പറയാം. അതിവേഗത്തില്‍ വിജയകരമായ തീരുമാനങ്ങളെടുക്കാന്‍ കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്താണ്.

ഏറെ നാളുകളായി ബിസിസിഐ ആലോചിച്ച മാറ്റം

ഏറെ നാളുകളായി ബിസിസിഐ ആലോചിച്ച മാറ്റം

സൗരവ് ഗാംഗുലിയും ജയ് ഷായും ബിസിസി ഐ തലപ്പത്തേക്കെത്തിയതുമുതല്‍ ഇത്തരമൊരു മാറ്റത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ പല കാരണങ്ങളാല്‍ ഈ തീരുമാനം നീണ്ടുപോവുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം തന്നെ കോലിയെ മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അല്‍പ്പം കൂടി സാവകാശം ലഭിച്ചു. എന്നാല്‍ 2021ലെ ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലിയുടെ വിധിയെഴുതിയത്. ഈ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലിയുടെ നായകസ്ഥാനം തെറിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാന്‍ കോലി നടത്തിയ നീക്കങ്ങളിലും ബിസിസി ഐക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചതിലും സൗരവ് ഗാംഗുലിക്ക് കടുത്ത അമര്‍ഷമുണ്ടാവുമെന്നുറപ്പ്. ഇതും കോലിയുടെ പുറത്താകലിന് കാരണമായിത്തന്നെ പറയാം.

തീരുമാനം ബിസിസിഐക്ക് തിരിച്ചടിയാവുമോ?

തീരുമാനം ബിസിസിഐക്ക് തിരിച്ചടിയാവുമോ?


ഇത്തരമൊരു വലിയ തീരുമാനം ബിസിസി ഐ സ്വീകരിച്ചത് വരാനിരിക്കുന്ന രണ്ട് ലോകകപ്പുകള്‍ കണ്ടിട്ടാണ്. 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പാണ് ആദ്യത്തേത്. പിന്നീട് 2023ല്‍ ഏകദി ന ലോകകപ്പും വരുന്നുണ്ട്. രണ്ട് ലോകകപ്പിലും ഇന്ത്യക്ക് കപ്പടിക്കാന്‍ സാധിക്കാത്ത പക്ഷം ബിസിസി ഐക്കെതിരേ വലിയ വിമര്‍ശനം ഉയരുമെന്നുറപ്പ്. കോലിയെ പരിമിത ഓവറിലെ നാകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായി മാറ്റിയതിനെതില്‍ കോലി ആരാധകര്‍ക്ക് കടുത്ത നിരാശയയുണ്ട്. അതുകൊണ്ട് തന്നെ ബിസിസി ഐക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം.

Story first published: Thursday, December 9, 2021, 9:01 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X