വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയം; ക്യാപ്റ്റന്‍ കോലിക്ക് വമ്പന്‍ റെക്കോര്‍ഡുകള്‍

Virat Kohli Test Records-30 wins in 50 Tests | Oneindia Malayalam

പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡുമായി വിരാട് കോലി. 50 ടെസ്റ്റുകള്‍ ക്യാപ്റ്റനായപ്പോള്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് കോലി. ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

ക്യാപ്റ്റന്റെ തിളക്കത്തില്‍ കോലി

ക്യാപ്റ്റന്റെ തിളക്കത്തില്‍ കോലി

കോലി ക്യാപ്റ്റനായി 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 30 ജയം ടീമിന് നേടിക്കൊടുത്തു. സ്റ്റീവോ 37 ടെസ്റ്റുകളിലും പോണ്ടിങ് 35 ടെസ്റ്റുകളിലുമാണ് ക്യാപ്റ്റനെന്ന നിലയില്‍ വിജയം വരിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന എംഎസ് ധോണിക്ക് 26 ജയങ്ങള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ധോണി ഇക്കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്.

റെക്കോര്‍ഡുകള്‍ സ്വന്തം

റെക്കോര്‍ഡുകള്‍ സ്വന്തം

ക്യാപ്റ്റനെന്ന നിലയില്‍ 50-ാം ടെസ്റ്റിനിറങ്ങിയ കോലി സെഞ്ച്വറി നേടിയും മറ്റൊരു നാഴിക്കല്ല് പിന്നിട്ടിട്ടുണ്ട്. അമ്പതാം കളിയില്‍ സെഞ്ച്വറി നേടിയ നാലാമത്തെ ക്യാപ്റ്റനാണ് കോലി. സ്റ്റീഫന്‍ ഫ്‌ളമിങ്, അലിസ്റ്റര്‍ കുക്ക്, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പം കോലിയും ഇടംപിടിച്ചു. നേരത്തെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സ് പിന്നിട്ട താരമെന്ന ബഹുമതി കോലി ബ്രാഡ്മാനില്‍ നിന്നും സ്വന്തമാക്കിയിരുന്നു. ബ്രാഡ്മാന്‍ 8 തവണയും കോലി 9 തവണയും 150 മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് തോല്‍വി; ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം

ആദ്യ ക്യാപ്റ്റനെന്ന ബഹുമതി

ആദ്യ ക്യാപ്റ്റനെന്ന ബഹുമതി

ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനയക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഇപ്പോള്‍ കോലി. 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡു നേടിയ കോലി ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് സന്ദര്‍ശകരെ വീണ്ടും ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ കോലി കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരവുമായി. അന്താരാഷ്ട്ര മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 40 സെഞ്ച്വറികള്‍ നേടിയ കോലി ഇക്കാര്യത്തില്‍ 41 സെഞ്ച്വറിയുള്ള പോണ്ടിങ്ങിന് അടുത്തെത്തുകയും ചെയ്തു.

സൂപ്പര്‍മാനായി സാഹ; ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഗംഭീരമായൊരു ക്യാച്ച്

ഇന്ത്യയുടെ വിജയം ഇന്നിങ്‌സിന്

ഇന്ത്യയുടെ വിജയം ഇന്നിങ്‌സിന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് വിജയിച്ചത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വലിയ ജയം കൂടിയാണിത്. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പര ജയിച്ചെന്ന ഖ്യാതിയും ഇതിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി. ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം പരമ്പര ജയമാണിത്. മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Story first published: Sunday, October 13, 2019, 16:53 [IST]
Other articles published on Oct 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X