Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ശ്രീലങ്ക ടി20; ടോസ് നേടിയത് കോലിയോ തരംഗയോ?; തെറ്റിദ്ധാരണ നീങ്ങുന്നില്ല

കൊളംബൊ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊളംബൊയില്‍ നടന്ന ടി20 മത്സരത്തില്‍ ആരാണ് ടോസ് നേടിയതെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ നീങ്ങുന്നില്ല. മത്സരത്തില്‍ ടോസ് നേടിയത് കോലിയാണെന്ന് പറയുന്നു. ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴുവിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍, യഥാര്‍ഥത്തില്‍ കോലി തന്നെയാണോ ടോസ് നേടിയത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ടോസ് ചെയ്യുന്നവേളയിലുണ്ടായ തെറ്റിദ്ധാരണയാണ് ഇത്തരമൊരു സംശയത്തിന് ഇടനല്‍കുന്നത്. കോയിന്‍ മുകളിലേക്ക് ടോസ് ചെയ്യുമ്പോള്‍ കോലി ഹെഡ്‌സ് എന്നാണ് പറഞ്ഞത്. ടോസ് പരിശോധിച്ച മാച്ച് റഫറി പൈക്രോഫ്റ്റ് പറഞ്ഞതാകട്ടെ ടെയ്ല്‍, ടോസ് ഇന്ത്യയ്ക്ക് എന്നാണ്.

kohli

ഉടന്‍ സമീപമുണ്ടായിരുന്ന ടിവി അവതാരകനും മുന്‍ ഇന്ത്യന്‍ താരവുമായ മുരളി കാര്‍ത്തിക് പറഞ്ഞത് ഹെഡ്‌സ് ഇന്ത്യയ്ക്ക് ടോസ് എന്നാണ്. മുരളി കോലിയെ സമീപിച്ച് ഇക്കാര്യം പറയുകയും ചെയ്തു. ഫീല്‍ഡിങ് തെരഞ്ഞെടുത്ത കോലി അതിനുള്ള കാരണവും വ്യക്തമാക്കി. രണ്ടാമതെത്തിയ ഉപുല്‍ തരംഗയാവട്ടെ ടോസ് ജയിച്ചിരുന്നെങ്കില്‍ താനും ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെയെന്നാണ് പറഞ്ഞത്.

ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും മാച്ച് റഫറി പൈക്രോഫ്റ്റ് മുന്നോട്ടുവരികയോ ടോസിന്റെ യാഥാര്‍ഥ്യം തുറന്നു പറയുകയോ ചെയ്തില്ല. ടെയ്ല്‍ ആണ് മുകളിലെങ്കില്‍ ടോസ് ജയിച്ചത് ശ്രീലങ്കയാണ്. പൈക്രോഫ്റ്റിനാണോ തെറ്റിയത് മുരളിക്കാണോ തെറ്റിയതെന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ ഒരു ഐപിഎല്‍ മത്സരത്തിനിടെയും സമാനരീതിയിലുള്ള അബദ്ധം സംഭവിച്ചിരുന്നു.

Story first published: Friday, September 8, 2017, 9:38 [IST]
Other articles published on Sep 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+