വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കിടെ കോലിയുടെ പുസ്തക വായന, വൈറലായി ചിത്രങ്ങള്‍

ആന്റിഗ്വ: ഒരുഭാഗത്ത് ക്രീസില്‍ രവീന്ദ്ര ജഡേജയുടെ ഒറ്റയാന്‍ പോരാട്ടം. മറുഭാഗത്ത് ഡ്രസിങ് റൂമിലിരുന്ന് കോലിയുടെ പുസ്തക വായന. ഇതിലാരിലേക്ക് ക്യാമറ ഫോക്കസ് ചെയ്യണമെന്ന് ഒരു നിമിഷം ക്യാമറാമാന്‍ സംശയിച്ചു. ഇന്ത്യ – വെസ്റ്റ് വിന്‍ഡീസ് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ഡ്രസിങ് റൂമിലിരുന്ന് സ്റ്റീവന്‍ സില്‍വസ്റ്ററിന്റെ 'ഡിടോക്സ് യുവര്‍ ഈഗോ' വായിക്കുന്ന ഇന്ത്യന്‍ നായകന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

സംഭവം കളിക്കിടെ

സംഭവം കളിക്കിടെ

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനുമാണ് 'ഡിടോക്‌സ് യുവര്‍ ഈഗോ' രചിച്ച സ്റ്റീവന്‍ സില്‍വസ്റ്റര്‍. രണ്ടാംദിനം ആദ്യ സെഷനില്‍ കളി പുരോഗമിക്കവെയാണ് പ്രചോദന ചിന്തകള്‍ പങ്കുവെയ്ക്കുന്ന പുസ്തകവുമായിരിക്കുന്ന കോലിയെ ക്യാമറ പിടികൂടിയത്. നേരത്തെ ഏകദിനത്തിലെ മിന്നും ഫോം ആവര്‍ത്തിക്കാന്‍ കോലിക്കായിരുന്നില്ല. ഷാനോണ്‍ ഗബ്രിയേലിന്റെ ബൗണ്‍സര്‍ കോലിയുടെ വിക്കറ്റെടുക്കുമ്പോള്‍ ഒന്‍പതു റണ്‍സ് മാത്രമാണ് താരം കുറിച്ചത്.

ഇതാദ്യമായല്ല

ഇതാദ്യമായല്ല

ഇതാദ്യമായല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കളിക്കിടെ പുസ്തക പാരായണം നടത്തുന്നത്. 2017 വനിതാ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായക മിതാലി രാജും പുസ്തകം വായിച്ച് സമയം തള്ളിനീക്കുന്നത് ക്യാമറ പകര്‍ത്തിയിരുന്നു.

എന്തായാലും തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് ഇന്നലെ നടത്തി. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇഷാന്ത് ശര്‍മ്മയുടെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ.

ഇന്ത്യയ്ക്ക് മേൽക്കൈ

ഇന്ത്യയ്ക്ക് മേൽക്കൈ

ഇന്നലെ അവസാന സെഷനില്‍ മാത്രം അഞ്ചു വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കുറിച്ച 297 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയ്ക്ക് രണ്ടാം ദിനം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 108 റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന് നേടേണ്ടതുണ്ട്.

ബൂം ബൂം ബുംറ... ഫിഫ്റ്റി ക്ലബ്ബില്‍, റെക്കോര്‍ഡ് കുതിപ്പില്‍ പ്രസാദും ഷമിയും അശ്വിനും തെറിച്ചു

വിൻഡീസ് പതനം

വിൻഡീസ് പതനം

ഇഷാന്ത് ശര്‍മ്മയുടെ ബോളിങ് മികവാണ് രണ്ടാം ദിനം വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ കടിഞ്ഞാണിടാന്‍ ഇന്ത്യയെ സഹായിച്ചത്. മറുഭാഗത്ത് നിരുത്തരവാദപരമായ ബാറ്റിങ് കരീബിയന്‍ താരങ്ങള്‍ ടെസ്റ്റിലും തുടരുകയാണ്. മികച്ച തുടക്കം ലഭിച്ചിട്ടും ക്രീസില്‍ നിലയുറപ്പിക്കാന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാർക്കായില്ല.

48 പന്തില്‍ 47 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസ്, 30 പന്തില്‍ 23 റണ്‍സെടുത്ത ജോണ്‍ കാമ്പെല്‍, 27 പന്തില്‍ 18 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ, 65 പന്തില്‍ 24 റണ്‍സെടുത്ത ഷായി ഹോപ്, 47 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹിറ്റ്മയര്‍ എന്നിവര്‍ രണ്ടാം ദിനംതന്നെ കൂടാരം കയറിയപ്പോള്‍ ആതിഥേയര്‍ പ്രതിസന്ധിയിലായി.

ഐപിഎല്‍: കേസ്റ്റണ്‍ തെറിച്ചു, നെഹ്‌റയും... ആര്‍സിബിക്ക് തന്ത്രമോതാന്‍ ഇനി കാറ്റിച്ച്

രക്ഷകനായി ജഡേജ

രക്ഷകനായി ജഡേജ

നേരത്തെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും രാഹനെയും ജഡേജയും കൂടിയാണ് ഇന്ത്യയെ കരകയറ്റിയത്. ആറു വിക്കറ്റിന് 203 റണ്‍സെന്ന നിലയ്ക്ക് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ജഡേജയുടെ 58 റണ്‍സ് മികവിലാണ് മുന്നൂറിനോടടുത്തത്. വാലറ്റത്ത് ജഡേജ – ഇഷാന്ത് ശര്‍മ്മ (62 പന്തില്‍ 19 റണ്‍സ്) സഖ്യം നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായകമായി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ഒടുവില്‍ 297 റണ്‍സില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനം കണ്ടു.

തിളങ്ങിയത് ബോളർമാർ

തിളങ്ങിയത് ബോളർമാർ

ബാറ്റിങ് അനുകൂല പിച്ചായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. രണ്ടാം ദിനം ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റ് കൈക്കലാക്കിയപ്പോള്‍ ജസ്പ്രിത് ബുംറയും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി വിന്‍ഡീസ് പതനത്തിന് ആക്കം കൂട്ടി. ഇന്നലെ പന്തെടുത്തവരില്‍ ഹനുമാ വിഹാരിക്ക് മാത്രം വിക്കറ്റ് ലഭിച്ചില്ല. രാജ്യാന്തര ടെസ്റ്റില്‍ ഇതു ഒന്‍പതാം തവണയാണ് ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ചിത്രത്തിന് കടപ്പാട്: ട്വിറ്റർ

Story first published: Saturday, August 24, 2019, 11:04 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X