Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാല് ദിന ടെസ്റ്റിനോട് എതിര്‍ത്ത് കോലിയും, അഞ്ചാം ദിനം നിര്‍ണ്ണായകമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍

മുംബൈ: ഐസിസിയുടെ നാല് ദിന ടെസ്റ്റിനോട് വിയോജിപ്പറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രംഗത്ത്. ഐസിസിയുടെ നാല് ദിന ടെസ്റ്റ് ആശയത്തെ പിന്തുണയ്ക്കുന്നില്ലെന്നും അഞ്ചാം ദിനം നിര്‍ണ്ണായകമാണെന്നുമാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്. ഞാന്‍ പറയുകയാണെങ്കില്‍ ടെസ്റ്റിന്റെ നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ല. നാല് ദിനം നടത്തുന്നതോടെ ടെസ്റ്റിന് കൂടുതല്‍ ആരാധകരും കൂടുതല്‍ ആസ്വാദനവും ലഭിക്കുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെയുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല - കോലി പറഞ്ഞു.

ആരാധകരെ സന്തോഷിപ്പിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ മൂന്ന് ദിന ടെസ്റ്റിനെക്കുറിച്ച് വരെ ചിന്തിക്കും. ക്രിക്കറ്റ് തുടങ്ങിയതെങ്ങനെയെന്ന് ചിന്തിക്കുക. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അഞ്ച് ദിന ടെസ്റ്റാണ് ഏറ്റവും വലുത്. അഞ്ചാം ദിനമാണ് പലപ്പോഴും നിര്‍ണ്ണായകമാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു കോലി.

kohli

കോലിയെക്കൂടാതെ പല പ്രമുഖ താരങ്ങളും ഐസിസിയുടെ പുതിയ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കിള്‍ വോണും കെവിന്‍ പീറ്റേഴ്‌സണും ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണും ഗ്ലെന്‍ മഗ്രാത്തുമെല്ലാം പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 2023ല്‍ നാല് ദിന ടെസ്റ്റ് കൊണ്ടുവരാനാണ് ഐസിസി ആലോചിക്കുന്നത്.

Story first published: Saturday, January 4, 2020, 16:40 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+