വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രവചനത്തില്‍ അമ്പരിപ്പിച്ച് വിരാട് കോലി, പറഞ്ഞത് രണ്ട് കാര്യങ്ങള്‍, ഇതുവരെ സംഭവിച്ചത് ഇങ്ങനെ

By Vaisakhan MK
പ്രവചനത്തില്‍ അമ്പരിപ്പിച്ച് വിരാട് കോലി ഇതുവരെ സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച കളിക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിലുപരി നല്ല ക്യാപ്റ്റനുമാണ്. എന്നാല്‍ ഇത്തവണ ഐസിസിയെ പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് കോലിയില്‍ നിന്നുണ്ടായത്. രണ്ട് പ്രവചനങ്ങള്‍ ലോകകപ്പ് തുടങ്ങും മുമ്പ് കോലി നടത്തിയിരുന്നു. അതെല്ലാം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കോലി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ കോലിയുടെ മികച്ച ക്യാപ്റ്റന്‍സിക്ക് കാരണവും ഇംഗ്ലീഷ് സാഹചര്യങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. അഞ്ച് കളികളാണ് ഇന്ത്യ വിജയിച്ചത്. 11 പോയിന്റുണ്ട് ടീമിന്. ഒരു കളി കൂടി ജയിച്ചാല്‍ സെമിയിലെത്താം. അതേസമയം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ കൃത്യമായി പ്രവചിച്ചാണ് കോലി എതിരാളികളെ പിന്നിലാക്കിയിരിക്കുന്നത്.

കോലിയുടെ പ്രവചനം

കോലിയുടെ പ്രവചനം

വിരാട് കോലി ക്രിക്കറ്റ് പണ്ഡിതനാണെന്ന് ഇപ്പോള്‍ എല്ലാ ടീമുകളും അംഗീകരിച്ചിരിക്കുകയാണ്. ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പോകും മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഇതിന് കാരണം. ലോക ക്രിക്കറ്റ് ബാറ്റ്‌സ്മാന് റഅനുകൂലമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 500 റണ്‍സെന്ന ടീം ടോട്ടല്‍ ആര് നേടുമെന്നായിരുന്നു ആദ്യ ചോദ്യം. ഇംഗ്ലണ്ടിനാണ് അതിന് സാധ്യതയെന്നും, എന്നാല്‍ ആ സ്‌കോര്‍ ലോകകപ്പില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് തനിക്ക് നല്‍കാനുള്ളതെന്നുമായിരുന്നു കോലിയുടെ മറുപടി.

വലിയ സ്‌കോര്‍ കുറയും

വലിയ സ്‌കോര്‍ കുറയും

ഇംഗ്ലണ്ട് ലോകകപ്പില്‍ വലിയ ടീം ടോട്ടലുകള്‍ പിറക്കുമെങ്കിലും, ഇത്തവണ ബൗളര്‍മാരും തിളങ്ങുമെന്ന് കോലി നേരത്തെ പറഞ്ഞിരുന്നു. 250 പോലുള്ള സ്‌കോറുകള്‍ ടീമുകള്‍ പ്രതിരോധിക്കേണ്ടി. അത്തരം കുറഞ്ഞ സ്‌കോറുകള്‍ ടീമുകളെ വിജയിക്കാനും സഹായിക്കുമെന്നും കോലി നേരത്തെ പ്രവചിച്ചിരുന്നു. 380 പോലുള്ള സ്‌കോറുകള്‍ അപൂര്‍വമായേ പിറക്കൂ. ഇംഗ്ലണ്ടില്‍ 270 റണ്‍സൊക്കെ പ്രതിരോധിക്കാവുന്ന സ്‌കോറാവുമെന്നും കോലി പ്രവചിച്ചു. ലോകകപ്പില്‍ ഇത്തവണ വലിയ സ്‌കോര്‍ അധികം പിറക്കില്ലെന്നും കോലി പറഞ്ഞിരുന്നു. പ്രത്യേകിച്ച് ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ റണ്‍സ് കണ്ടെത്താന്‍ ടീമുകള്‍ ബുദ്ധിമുട്ടുമെന്നും കോലി പ്രവചിച്ചിരുന്നു.

സത്യമായത് ഇങ്ങനെ

സത്യമായത് ഇങ്ങനെ

കോലി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുകയാണ്. തുടക്കം അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക 201 എന്ന ടോട്ടല്‍ പ്രതിരോധിച്ചപ്പോഴായിരുന്നു. പിന്നീട് ബംഗ്ലാദേശിനോട് തട്ടിമുട്ടി ന്യൂസിലന്റ് വിജയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. പിന്നീട് ശ്രീലങ്ക 232 റണ്‍സ് എന്ന സ്‌കോര്‍ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെതിരെ പ്രതിരോധിച്ചതോടെ കോലിയുടെ വാക്കുകള്‍ സത്യമായിരിക്കുകയാണ്. ഇന്ത്യയുടെ തൊട്ടടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെയായിരുന്നു. അതിലും സമാന സാഹചര്യമാണ് ഉണ്ടായത്. പിന്നീട് ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ ടീമുകളും കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് വിജയിച്ചിരിക്കുകയാണ്.

500 റണ്‍സ്

500 റണ്‍സ്

ക്രിക്കറ്റില്‍ 500 റണ്‍സ് ഇംഗ്ലണ്ട് നേടുമെന്ന് കോലി പ്രവചിച്ചത്, കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഇംഗ്ലണ്ടിന്റെ പ്രകടനം നിരീക്ഷിക്കുന്നത് കൊണ്ടാവാം. തുടര്‍ച്ചയായി 400 റണ്‍സിന് മുകളില്‍ നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. 480ന് മുകളിലും നേടിയിരുന്നു. ഇത് വിലയിരുത്തിയാവും കോലി ആ പ്രവചനം നടത്തിയത്. കോലിയുടെ രണ്ട് പ്രവചനങ്ങള്‍ എന്തായാലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയ ഉയര്‍ന്ന സ്‌കോറും ഇംഗ്ലണ്ടിനാണ്. 297 റണ്‍സാണ് അവര്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ഇതുവരെ ടൂര്‍ണമെന്റില്‍ 400 റണ്‍സും പിറന്നിട്ടില്ല.

Story first published: Sunday, June 30, 2019, 19:49 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X