ഈ കളി സെമിയില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കോലി; മുന്നറിയിപ്പും പുകഴ്ത്തലുമായി ക്യാപ്റ്റന്‍
ലീഡ്‌സ്: ലോകകപ്പ് സെമി ഫൈനലില്‍ ആധികാരികമായി സ്ഥാനം ഉറപ്പിച്ച ഇന്ത്യ ഇനി സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ്. ജൂലൈ 9ന് ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെയാണ് സെമി ലൈനപ്പ് തെളിഞ്ഞത്. രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റില്‍ നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ(103)യുടെയും ലോകേഷ് രാഹുലി(111)ന്റെയും സെഞ്ച്വറികളാണ് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ നെടുംതൂണായത്.

കഠിനാധ്വാനികളുടെ ടീം
ശ്രീലങ്കയ്‌ക്കെതിരായ സ്‌കോര്‍ ലൈന്‍ സെമിയില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മത്സരശേഷം പറഞ്ഞു. സെമി പോരാട്ടം കടുത്തതാകുമെന്ന സൂചനയാണ് കോലി നല്‍കുന്നത്. സ്ഥിരതയോടെ പ്രകടനം നടത്തുന്ന കഠിനാധ്വാനികളുടെ ടീമാണ് ഇന്ത്യ. ഇത്തരമൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമനമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് വലിയ ബഹുമതിയാണെന്നും കോലി പറഞ്ഞു.

സെമിയില്‍ ഏതുടീമിനെയും നേരിടും
സെമിയില്‍ ഏതു ടീമാണ് എതിരാളികളെന്നത് തങ്ങളെ ചിന്താകുലരാക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഞങ്ങള്‍ മോശമായി കളിച്ചാല്‍ ഏതു ടീമിനും തോല്‍പ്പിക്കാന്‍ കഴിയും. എന്നാല്‍, മികച്ച പ്രകടനം നടത്തിയാല്‍ ഏതു ടീമിനെയും തങ്ങള്‍ക്ക് തോല്‍പ്പിക്കാനുമാകും. കഴിവില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചു കളിക്കുകയെന്നതാണ് ലക്ഷ്യം. നല്ല ക്രിക്കറ്റ് കളിച്ച് മത്സരം അനുകൂലമാക്കാനാകും ശ്രമമെന്നും കോലി പറഞ്ഞു.

പാണ്ഡ്യയെ പുകഴ്ത്തി കോലി
ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെ കോലി പുകഴ്ത്തി. ഓരോ മത്സരം കഴിയുമ്പോഴും പാണ്ഡ്യ മെച്ചപ്പെട്ടുവരികയാണെന്ന് കോലി പറഞ്ഞു. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ പാണ്ഡ്യ ശ്രമിച്ചുകൊണ്ടിരിക്കുന്ന. ബാറ്റിങ്ങില്‍ പിന്നോക്കം പോയാല്‍ പന്തുകൊണ്ട് ടീമിന് തുണയാകും. ഹാര്‍ദിക് രണ്ടു കളികളില്‍കൂടി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications