ഭീകരാക്രമണം; കായിക അവാര്‍ഡു വിതരണം വിരാട് കോലി നീട്ടിവെച്ചു

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച നടത്താനിരുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് അവാര്‍ഡ് വിതരണം നീട്ടിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇക്കാര്യം അറിയിച്ചത്. വിരാട് കോലി ഫൗണ്ടേഷനാണ് ഓരോ വര്‍ഷത്തിലും രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യുന്നത്.

എല്ലാ കായിക വിഭാഗങ്ങളിലുമുള്ളവരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും പ്രസ്തുത പരിപാടിയില്‍വെച്ച് പ്രഖ്യാപിക്കുകയുമാണ് പതിവ്. രാജ്യം വലിയ രീതിയിലുള്ള ദു:ഖാചരണം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ഒരു പരിപാടി നടത്താനുള്ള സമയമിതല്ലെന്ന് വിരാട് കോലി അറിയിച്ചു. പരിപാടിയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഭീകരാക്രമണത്തില്‍ ഒട്ടേറെ കായിക താരങ്ങള്‍ തങ്ങളുടെ അനുശോചനം അറിയിച്ചിരുന്നു. വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു. തീവ്രവാദികളുമായി യുദ്ധം നടത്തണമെന്നാണ് മുന്‍താരം ഗൗതം ഗംഭീറിന്റെ പ്രതികരണം. വേണ്ടത്ര സഹിച്ചെന്നും ഇനി മറുപടി യുദ്ധക്കളത്തിലായിരിക്കണമെന്നും ഗംഭീര്‍ പറയുന്നുണ്ട്. ഭീകരാക്രമണം പശ്ചാത്തലത്തില്‍ ഐ ലീഗിലെ ചില മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications