വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയല്ല, ഇന്ത്യയുടെ ക്യാപ്റ്റന്‍ കിങ് ഇനി കോലി... പുതിയ റെക്കോര്‍ഡ്, അതും അതിവേഗം

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ജയമാണ് കോലിയെ മുന്നിലെത്തിച്ചത്

Virat Kohli surpasses MS Dhoni to become India's most successful Test captain

കിങ്‌സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഇതിഹാസ താരം എംഎസ് ധോണിയുടെ റെക്കോര്‍ഡ് ഒടുവില്‍ പഴങ്കഥയായി. നിലവിലെ നായകന്‍ വിരാട് കോലിയാണ് ധോണിയുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.

കാര്യവട്ടം ഏകദിനം: പട നയിച്ച് പാണ്ഡെ, വെടിക്കെട്ടുമായി ദുബെയും... ഇന്ത്യ എയ്ക്കു പരമ്പരകാര്യവട്ടം ഏകദിനം: പട നയിച്ച് പാണ്ഡെ, വെടിക്കെട്ടുമായി ദുബെയും... ഇന്ത്യ എയ്ക്കു പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ 257 റണ്‍സിന്റെ വമ്പന്‍ ജയത്തിലേക്കു നയിച്ചതോടെയാണ് കോലി പുതിയ നാഴികക്കല്ല് പിന്നിട്ടത്. ഈ ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.

28ാം ടെസ്റ്റ് വിജയം

28ാം ടെസ്റ്റ് വിജയം

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ചപ്പോള്‍ തന്നെ 27 ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോലിയെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും വെന്നിക്കൊടി പാറിച്ചതോടെ 28 ടെസ്റ്റ് ജയങ്ങളുമായി കോലി മുന്‍ നായകനെ മറികടക്കുകയായിരുന്നു.

റെക്കോര്‍ഡ് വേഗത്തില്‍

റെക്കോര്‍ഡ് വേഗത്തില്‍

റെക്കോര്‍ഡ് വേഗത്തിലാണ് കോലി പുതിയ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യക്കു 27 ടെസ്റ്റ് ജയങ്ങള്‍ നേടിത്തരാന്‍ ധോണിക്കു 60 മല്‍സരങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ വെറും 48 മല്‍സരങ്ങളിലാണ് കോലി ഇന്ത്യക്കു 28 ജയങ്ങള്‍ സമ്മാനിച്ചത്.
ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ജയിച്ച നായകരുടെ നിരയില്‍ സൗരവ് ഗാംഗുലി 21 (49 ടെസ്റ്റുകള്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ 14 (47) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ഇന്ത്യയുടെ തിരിച്ചുവരവ്

ഇന്ത്യയുടെ തിരിച്ചുവരവ്

ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായ ശേഷം ഇന്ത്യയുടെ ആദ്യ പര്യടനം കൂടിയായിരുന്നു വിന്‍ഡീസിനെതിരേയുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും സമ്പൂര്‍ണ ജയം കൊയ്താണ് കോലിപ്പട ലോകകപ്പിലെ തിരിച്ചടിയുടെ ക്ഷീണം തീര്‍ത്തത്.
ഏകദിന പരമ്പര 2-0നും ടി20 പരമ്പര 3-0നും ടെസ്റ്റ് പരമ്പര 2-0നും തൂത്തുവാരി കരീബിയന്‍ മണ്ണില്‍് ടീം ഇന്ത്യ സമ്പൂര്‍ണ ജയം കൊയ്യുകയായിരുന്നു.

അനായാസ ജയം

അനായാസ ജയം

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അനായാസമായിരുന്നു ഇന്ത്യ ജയം. 468 റണ്‍സെന്ന ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വിന്‍ഡീസിനെ 250 പോലും കടത്താന്‍ ഇന്ത്യ അനുവദിച്ചില്ല. ഒരു ദിവസം ബാക്കിനില്‍ക്കെ 210 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ എറിഞ്ഞിട്ടു.
ഷമാറ ബ്രൂക്‌സ് (50), നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ (39), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (38) എന്നിവര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നുള്ളൂ. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതമെടുത്തു.

Story first published: Tuesday, September 3, 2019, 10:26 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X