ബാംഗ്ലൂര്‍: ജനപ്രിയ ക്രിക്കറ്റ് താരം ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയാണോ യുവ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിയാണോ. ആരാധകരുടെ എണ്ണത്തില്‍ ഒരുപക്ഷേ ധോണിയായിരിക്കും മുന്നില്‍. എന്നാല്‍ ട്വിറ്ററില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ട്വിറ്റര്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ കോലി സ്വന്തം ക്യാപ്റ്റനെ മറികടന്നു.
നാല് മില്യണ്‍ ഫോളോവേഴ്സാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കോലിക്കുള്ളത്. നാല് മില്യണ്‍ ഫോലോവേഴ്സിനെ കിട്ടിയ സന്തോഷം കോലി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. ആരാധകര്‍ക്ക് നന്ദി പറയാനും കോലി മറന്നില്ല. ഇംഗ്ലണ്ടില്‍ ബാറ്റിംഗ് ഫോം മോശമായിരുന്നെങ്കിലും കോലിക്ക് ആരാധകരുടെ പിന്തുണ കുറവില്ല എന്നാണ് ട്വിറ്ററിലെ മുന്നേറ്റം തെളിയിക്കുന്നത്.
3. 09 മില്യണ്‍ ഫോളോവേഴ്സാണ് എം എസ് ധോണിക്ക് ട്വിറ്ററില്‍ ഉള്ളത്. ഏഷ്യന്‍ ഗെയിംസില്‍ മുന്നേറ്റം നടത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ചുകൊണ്ട് സെപ്തംബര്‍ 25 നാണ് ധോണി അവസാനത്തെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 353 ട്വീറ്റുകള്‍ ചെയ്തിട്ടുള്ള ധോണി വെറും 23 പേരെയാണ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. കോലി 27 പേരെ ഫോളോ ചെയ്യുന്നുണ്ട്.
കോലിയും ധോണിയുമാണ് ട്വിറ്ററിലെ ക്രിക്കറ്റ് രാജാക്കന്മാര് എന്ന് കരുതിയെങ്കില്‍ തെറ്റി, അത് സച്ചിനാണ്. കളിച്ചാലും ഇല്ലെങ്കിലും സച്ചിനെ വെല്ലാന്‍ മറ്റൊരു സ്പോര്‍ട്സ് സെലിബ്രിറ്റി ഇന്ത്യയില്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. 4.59 മില്യണ്‍ ഫോളോവേഴ്സാണ് സച്ചിന് ട്വിറ്ററിലുള്ളത്. വെടിക്കെട്ട് താരങ്ങളായ വീരേന്ദര്‍ സേവാഗിന് 2.95 മില്യണും യുവരാജിന് 2.54 മില്യണും ആരാധകര്‍ ട്വിറ്ററിലുണ്ട്.